ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ല, അതില്‍ ജാതിയില്ല; മന്ത്രിക്ക്  മറുപടിയുമായി തന്ത്രി സമാജം

ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ല, അതില്‍ ജാതിയില്ല; മന്ത്രിക്ക് മറുപടിയുമായി തന്ത്രി സമാജം

അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മ്മം പൂര്‍ത്തീകരിക്കുവാനാണ്

ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്താചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് അഖില കേരള തന്ത്രി സമാജം. കേരളാചാരപ്രകാരം ക്ഷേത്രങ്ങളില് പാലിക്കുന്ന ശുദ്ധമെന്നത് തീര്‍ത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കാറില്ല. അത് ബ്രാഹ്‌മണനെന്നോ അബ്രാഹ്‌മണനെന്നോ ഭേദമില്ല. ഇപ്പോള്‍ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്.

ദേവപൂജ കഴിയും വരെ പൂജാരി ആരെയും സ്പര്‍ശിക്കാറില്ല, അതില്‍ ജാതിയില്ല; മന്ത്രിക്ക്  മറുപടിയുമായി തന്ത്രി സമാജം
'അവര്‍ വിളക്ക് നിലത്ത് വച്ചു'; ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തില്‍ അപ്പോള്‍ മാത്രം വിളക്കു കൊളുത്താന്‍ നിയുക്തനായ മേല്‍ശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്താനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടിവന്നത്. വിളക്ക് കൊളുത്തിയ ഉടന്‍ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കര്‍മം പൂര്‍ത്തീകരിക്കാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവൃത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചുതന്നെ അക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങള്‍ക്കിപ്പുറത്ത് കേരളമാകെ ചര്‍ച്ചയാകുന്ന വിധത്തില്‍ വിവാദമാക്കുന്നതിന് പിന്നില്‍ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വരെ പ്രവൃത്തി ചെയ്തിരുന്ന പൂജാരിമാര്‍ക്കെതിരെ അവര്‍ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോള്‍ ഗുരുതരമായ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നു.

യാഥാര്‍ത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുന്‍നിര്‍ത്തി ജാതി, വര്‍ണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേല്‍ശാന്തിയും അദ്ദേഹം ഉള്‍പ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കപ്പെടുകയാണ് ഇന്ന് ചിലര്‍ ചെയ്യുന്നത്. തികച്ചും നിര്‍ദോഷമായ ഒരു പ്രവര്‍ത്തിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും സമൂഹത്തില്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ അയിത്തം നിലനില്ക്കുന്നുവെന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളൂ. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളില്‍ യഥാര്‍ത്ഥ ക്ഷേത്ര വിശ്വാസികള്‍ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം നേതൃത്വം അഭ്യര്‍ത്ഥിച്ചു.

logo
The Fourth
www.thefourthnews.in