പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിക്കൊപ്പം കലക്ടര്‍ കൃഷ്ണ തേജ
പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിക്കൊപ്പം കലക്ടര്‍ കൃഷ്ണ തേജ

''എന്റെ മകനാണ്, അവന്‍ പഠിച്ച് സ്വപ്‌നങ്ങള്‍ കീഴടക്കട്ടെ '' ; വിദ്യാർഥിക്കൊപ്പം രക്ഷിതാവായി ആലപ്പുഴ കളക്ടര്‍

മാവേലിക്കര സ്വദേശിയായ വിദ്യാര്‍ഥിക്കാണ് രക്ഷിതാവായി ജില്ലാ കളക്ടര്‍ മാറിയത്
Published on

കോവിഡ് ബാധിച്ച മരിച്ച രക്ഷിതാവിന്റെ സ്ഥാനത്ത് വിദ്യാർഥിക്ക് തണലായി ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിയുടെ രക്ഷിതാവായാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയെത്തിയത്. മാതാപിതാക്കളിലൊരാള്‍ കോവിഡ് വന്ന് മരിച്ചതിനു പിന്നാലെ ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നാണ് മാവേലിക്കര സ്വദേശിയായ വിദ്യാര്‍ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ഇതറിഞ്ഞ കളക്ടര്‍ കുട്ടിയോട് സംസാരിച്ച് പഠിക്കാന്‍ താത്പര്യമുള്ള കോഴ്‌സ് മനസിലാക്കി. തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനമായ ചേര്‍ത്തല ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടെത്തിയാണ് ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് പ്രവേശനം നേടിയത്.

ആലപ്പുഴ ജില്ലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടക്കമിട്ട 'ഐആം ഫോര്‍ ആലപ്പി' പദ്ധതിയെ വിപുലപ്പെടുത്തി രൂപീകരിച്ച' വീ ആര്‍ ഫോര്‍' ആലപ്പി കൂട്ടായ്മയുടെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത്. ചുറ്റുമുള്ള നിരവധി സുമനസ്സുകളേയും, സന്നദ്ധ പ്രവര്‍ത്തകരേയും, ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയാണ് വീ ആര്‍ ഫോര്‍ ആലപ്പിയെന്ന കൂട്ടായ്മ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിക്കൊപ്പം കലക്ടര്‍ കൃഷ്ണ തേജ
ആദിത്യക്ക് ഇനി ആഗ്രഹം പോലെ ഡോക്ടറാകാം; താങ്ങായി ആലപ്പുഴ കളക്ടര്‍ ഒപ്പമുണ്ട്

കോവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കാണിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ 273 കുട്ടികളാണുള്ളതെന്ന് പ്രത്യേക സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കാവശ്യമായ വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യം സംരക്ഷണം, ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും കൃഷ്ണതേജ ഫേസ് ബുക്ക് പോസറ്റിലൂടെ അറിയിച്ചു .

കുറച്ച് ദിവസം മുന്‍മ്പാണ് ആദിത്യ ലക്ഷ്മിയെന്ന പെണ്‍കുട്ടിക്ക് ഡോക്ടറാകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്ത് കളക്ടര്‍ കൃഷ്ണ തേജ സമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടിയത്.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

logo
The Fourth
www.thefourthnews.in