ഭിന്നശേഷിക്കാരിക്ക് സ്വപ്ന സാക്ഷാത്കാരം; തുണയായത് ആലപ്പുഴ ജില്ലാ കളക്ടറുടെ ഇടപെടല്‍

ഭിന്നശേഷിക്കാരിക്ക് സ്വപ്ന സാക്ഷാത്കാരം; തുണയായത് ആലപ്പുഴ ജില്ലാ കളക്ടറുടെ ഇടപെടല്‍

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശിനിയായ വിദ്യാർഥിയാണ് ബി.എസ് സി നഴ്‌സിംഗ് പഠനത്തിന് അഡ്മിഷന്‍ നേടിയത്

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരിയായ വിദ്യാർഥിക്ക് നഴ്‌സിംഗ് കോഴ്‌സിന് പ്രവേശനത്തിന് അധികൃതരുടെ കൈത്താങ്ങ്. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ നേതൃത്വത്തില്‍ നടത്തുന്ന 'വീ ആര്‍ ഫോര്‍ ആലപ്പി' പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സ്വദേശിനിയായ ഭിന്നശേഷിക്കാരിക്ക് ബി.എസ് സി നഴ്‌സിംഗ് പഠനത്തിനാണ് അഡ്മിഷന്‍ നല്‍കിയത്. പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ തയ്യല്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് നിര്‍ധന കുടുംബാംഗമായ വിദ്യാര്‍ഥിനിയും അമ്മയും ജീവിക്കുന്നത്.

ബി.എസ് സി നഴ്‌സിംഗ് കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കുമെന്നും, എന്നാല്‍ ഫീസും മറ്റ് ചെലവുകളും താങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കാണിച്ച് ഇവര്‍ ജില്ലാ കളക്ടര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് കളക്ടര്‍ മണപ്പുറം ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ കുട്ടിക്ക് പഠിക്കാനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയുമായിരുന്നു. കോഴ്സ് കഴിയുന്നത് വരെയുള്ള മുഴുവൻ ചെലവും മണപ്പുറം ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ കോട്ടയത്തെ കോളേജിലെത്തിയാണ് വിദ്യാര്‍ഥിനി അഡ്മിഷനെടുത്തത്.

logo
The Fourth
www.thefourthnews.in