'നന്നായി പഠിക്കണം,അമ്മയെ പൊന്നുപോലെ നോക്കണം': വീട് നിര്‍മിച്ച് നല്‍കിയതിന് പ്രതിഫലമാവശ്യപ്പെട്ട് കളക്ടർ

'നന്നായി പഠിക്കണം,അമ്മയെ പൊന്നുപോലെ നോക്കണം': വീട് നിര്‍മിച്ച് നല്‍കിയതിന് പ്രതിഫലമാവശ്യപ്പെട്ട് കളക്ടർ

3 വാഗ്ദാനങ്ങള്‍ തന്നാല്‍ നിങ്ങളുടെ വീടിന്റെ കാര്യം നോക്കാം എന്ന പറഞ്ഞാണ് കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്

ജനകീയമായ ഇടപെടലിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കുട്ടികളോടും മുതിര്‍ന്നവരോടും ഒരു പോലെ സ്‌നേഹത്തിന്റെ ഭാഷയില്‍ സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. സഹായത്തിനായി തന്നെ കാണാന്‍ വന്ന കുട്ടികള്‍ക്ക് തണലായതിന്റെ കഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കളക്ടർ കൃഷ്ണ തേജ.

കോവിഡ് കാരണം പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ സ്വന്തം കിടപ്പാടം ഇല്ലെന്ന സങ്കടം പങ്കുവയ്ക്കാനാണ് കളക്ടറുടെ ഓഫീസിലെത്തുന്നത്

3 വാഗ്ദാനങ്ങള്‍ തനിക്ക് തന്നാല്‍ നിങ്ങളുടെ വീടിന്റെ കാര്യം നോക്കാം എന്ന പറഞ്ഞാണ് കളക്ടർ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. കോവിഡ് കാരണം പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ സ്വന്തം കിടപ്പാടം ഇല്ലെന്ന സങ്കടം പങ്കുവയ്ക്കാനാണ് കളക്ടർ ഓഫീസിലെത്തുന്നത്. വീ ഫോര്‍ ആലപ്പി എന്ന പദ്ധതിയുടെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനവുമായി. വീടിന്റെ ഫൗണ്ടേഷന്‍ അടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിന് പകരമായാണ് കളക്ടർ കുഞ്ഞുങ്ങളില്‍ നിന്ന് മൂന്ന് വാഗ്ദാനം സ്വീകരിച്ചിരിക്കുന്നത്

'നന്നായി പഠിക്കണം,അമ്മയെ പൊന്നുപോലെ നോക്കണം': വീട് നിര്‍മിച്ച് നല്‍കിയതിന് പ്രതിഫലമാവശ്യപ്പെട്ട് കളക്ടർ
''കുട്ടികളെ, അവധി തരാം; വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ'': ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയുടെ ആദ്യ ഉത്തരവ് വൈറല്‍

നന്നായി പഠിച്ച് ഇഷ്ടപ്പെട്ട മേഖലയില്‍ കഴിവ് തെളിയിക്കണം, അമ്മയെ പൊന്ന് പോലെ നോക്കണം, വലുതായി മറ്റുള്ളവരെ സഹായിക്കാനുള്ള സ്ഥിതിയിലെത്തുമ്പോള്‍ നമുക്ക് ചുറ്റും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണം എന്നിവയാണ് കളക്ടർ കുട്ടികളില്‍ നിന്ന് വാങ്ങിയ വാഗ്ദാനം. കുട്ടികള്‍ നന്നായി പഠിച്ച് ഈ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കളക്ടർ കുറിച്ചു. മാനുഷികമായ ഇടപെടലുകളിലൂടെ ഏറെ ശ്രദ്ധ നേടുന്ന കൃഷ്ണ തേജയുടെ ഫേസ്ബുക്ക് കുറിപ്പ് ഈ തവണയും വൈറലായിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in