ആലുവ കൊലപാതകം: അതിവേഗ നീതി, ബലാത്സംഗ കേസുകളിൽ ആദ്യം

ആലുവ കൊലപാതകം: അതിവേഗ നീതി, ബലാത്സംഗ കേസുകളിൽ ആദ്യം

അടുത്ത കാലത്തായി വേഗത്തിൽ വിചാരണ പൂർത്തിയാക്കിയ മൂന്ന് കേസുകളിലും പ്രോസിക്യൂട്ടറായി എത്തിയത്‌ അഭിഭാഷകനായ ജി മോഹൻരാജാണ്

സംസ്ഥാനത്ത് അതിവേഗത്തിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കിയ ബലാത്സംഗ കേസിൽ ആദ്യത്തേതാണ് ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസ്. അടുത്ത കാലത്തായി വേഗത്തിൽ വിചാരണ പൂർത്തിയാക്കിയ മൂന്ന് കേസുകളിൽ പ്രോസിക്യൂട്ടറായി എത്തിയതും അഭിഭാഷകനായ ജി മോഹൻരാജാണ്.

ഉത്ര വധക്കേസും വിസ്മയ വധക്കേസിലും ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതക കേസുകളിലും പ്രോസിക്യൂട്ടറായി എത്തിയത് അഡ്വ. മോഹൻരാജായിരുന്നു. കൊല്ലത്ത് ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപെടുത്തിയ കേസിൽ 2020 ഓഗസ്റ്റില്‍ പോലീസ്‌ അനേഷണം നടത്തി കുറ്റപത്രം സമർപിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇതിന്റെ വിചാരണ പൂർത്തിയാക്കി 2021 ഓക്ടോബർ 19 ന് വിധി പറഞ്ഞു.

വിസ്മയയെന്നപെണ്‍കുട്ടി ഭര്‍തൃവീട്ടിൽ ആത്യമഹത്യ ചെയ്ത കേസിലും വിചാരണ വേഗത്തിൽ പൂർത്തിയാക്കി കോടതി വിധി പറഞ്ഞിരുന്നു. ഇന്നിപ്പോൾ ആലുവയിലെ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയ പ്രതിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. പ്രോസിക്യൂട്ടർ ജി മോഹൻ രാജ് തികഞ്ഞ ആത്മ വിശ്വാസത്തിൽ തന്നെയാണ്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്ർറെ പ്രതികരണം. ജൂലായ് 28ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍നിന്ന്‌ അഞ്ചുവയസുകാരിയെ അസ്ഫാക് കൂട്ടികൊണ്ടു പോകുന്നത്.

കൃത്യം നടന്ന് 35- ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് മാസത്തിന് ശേഷം ഒക്ടോബര്‍ നാലിന് വിചാരണ ആരംഭിച്ചു. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി. സംഭവം നടന്ന് നൂറാം ദിവസമാണ് വിധി പ്രസ്താവിക്കുന്നത്. ബലാൽസംഗ കേസുകളിൽ കേരളത്തിൽ ഇത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കുന്ന ആദ്യ കേസ് കൂടിയാണിത്. ഈ കേസിൽ പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചതും തെളിവുകൾ ലഭിച്ചതും അന്വേഷണം കേസ് നടപടികൾ വേഗത്തിലായി. വിചാരണയും അതേ വേഗത്തിൽ പൂർത്തിയാക്കിയതോടെയാണ് ക്രമിനൽ ചരിത്രത്തിന്ർറെ ഭാഗമായി ആലുവ കേസിലെ വിധി പ്രസ്താവം മാറുന്നത്.

logo
The Fourth
www.thefourthnews.in