മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; തൃശ്ശൂരില്‍ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; തൃശ്ശൂരില്‍ എട്ട് വയസുകാരിക്ക് ദാരുണാന്ത്യം

ഫോണില്‍ വീഡിയോ കാണുന്നതിനിടെയായിരുന്നു അപകടം

തൃശ്ശൂര്‍ തിരുവില്വാമലയില്‍ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടി മരിച്ചു. പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിന് സമീപം കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

ആദിത്യശ്രീ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെ മെബൈൽ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ സൗമ്യയാണ് അമ്മ.

പഴയന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. രാവിലെ ഫോറൻസിക് പരിശോധന നടത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

logo
The Fourth
www.thefourthnews.in