ജിഷ വധക്കേസ്: ഇനിയും സംശയമെന്തിന് ?

കേസിൽ പുനരന്വേഷണം വേണമെന്നാണ് പ്രതി അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

ഏഴ് വർഷത്തിന് ശേഷം പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ചുള്ള അന്വേഷണം. കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട് കാടുകയറി നശിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാണ് പ്രതി അമീറുൽ ഇസ്ലാം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയെ തൂക്കിക്കൊല്ലാൻ മടിക്കുന്നതെന്തിനെന്നാണ് ജിഷയുടെ അമ്മ രാജേശ്വരി ചോദിക്കുന്നത്. അമീറിനെ ജയിലിൽ പോയി കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അമീറല്ല പ്രതിയെന്നാണ് ആക്ഷൻ കൗൺസിൽ പറയുന്നത്.

ജിഷ വധക്കേസ്: ഇനിയും സംശയമെന്തിന് ?
വധശിക്ഷയിലെ ഇളവ്: എന്താണ് 'മിറ്റിഗേഷൻ അന്വേഷണം'?

കേസിലെ പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണികൃഷ്ണൻ ഉറപ്പിച്ച് പറയുന്നു, നൂറ് ശതമാനവും അമീർ തന്നെയാണ് കൊലയാളിയെന്ന്. ക്രൂരമായ കൊലപാതകം നടത്തിയ വ്യക്തിയെങ്കിൽ വധശിക്ഷയെന്തിന് ഒഴിവാക്കണമെന്നതാണ് ചോദ്യം. എന്നാൽ കൊലപാതകത്തിന് ശിക്ഷ കൊല തന്നെ വേണമോയെന്നതാണ് മറുചോദ്യം. ഹൈക്കോടതി നിലവിൽ വധശിക്ഷയിൽ ഇളവ് നൽകണമോയെന്ന് പരിശോധിക്കുകയാണിപ്പോൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in