അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം ഉടനെന്ന് മുഖ്യമന്ത്രി

അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമം ഉടനെന്ന് മുഖ്യമന്ത്രി

ശാസ്ത്ര യുഗത്തില്‍ ശാസ്ത്രത്തെ അംഗീകരിക്കണം

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ നിയമം ഉടന്‍ തയ്യാറാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതവിശ്വാസിയാകുന്നത് അന്ധ വിശ്വാസമല്ല. ശാസ്ത്ര യുഗത്തില്‍ ശാസ്ത്രത്തെ അംഗീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

ഇരകളുടെ ജീവിക്കാനുളള അവകാശം പോലും അന്ധവിശ്വാസത്തിന്‍റെ പേരില്‍ ലംഘിക്കപ്പെട്ടു. ഇത്തരത്തിലുളള കുറ്റകൃത്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. അന്ധവിശ്വാസം തിരികെ കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നു. അന്ധവിശ്വാസവും അനാചാരവും എതിർപ്പെടേണ്ടതാണെന്നും പിണറായി വിജയൻ പറഞ്ഞു.

അന്ധവിശ്വാസങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാന്‍ 2021 ഓഗസ്റ്റ് ആറിന് കെ ഡി പ്രസേനന്‍ എംഎല്‍എ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച ഘട്ടത്തിലാണ് സംസ്ഥാനത്ത് സമാനമായ കരട് ബില്‍ സര്‍ക്കാര്‍ തയാറാക്കിയതായി അറിയിക്കുന്നത്. പക്ഷെ ഇതുവരെയും നിയമമാക്കുന്നതിനുള്ള നടപടികള്‍ സർക്കാരുകളുടെ ഭാഗത്ത് നിന്ന് പിന്നെ ഉണ്ടായില്ല. ഇലന്തൂരിലെ നരബലിയുട പശ്ചാത്തലത്തിലാണ് അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തമായത്.

logo
The Fourth
www.thefourthnews.in