ഗഡുക്കളായി ശമ്പളം: മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി

ഗഡുക്കളായി ശമ്പളം: മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി

ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ ജീവനക്കാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി മന്ത്രി രംഗത്തെത്തിയത്

കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ അനുകൂലിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം ഗഡുക്കളായി നല്‍കുന്നതിലൂടെ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് മന്ത്രിയുടെ ന്യായീകരണം.

ആവശ്യമുള്ളവര്‍ക്ക് പകുതിയില്‍ കുറയാത്ത തുക ഇത്തരത്തില്‍ അഞ്ചാം തീയതിക്കു മുന്‍പ് നല്‍കും. ഇത്തരത്തില്‍ ശമ്പളം വേണ്ടാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ശമ്പളം ഒരുമിച്ചു നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

'' സര്‍ക്കാരില്‍ നിന്നുള്ള സാമ്പത്തിക സഹായംകൂടി ചേര്‍ത്താണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം നല്‍കണമെന്നാണ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ട്രെഷറികളില്‍ നിന്നും ഇത് സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ താമസമെടുക്കുന്നതുകൊണ്ടാണ് ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തിലെത്തിയത് '' - മന്ത്രി വിശദീകരിക്കുന്നു.

ഗഡുക്കളായി ശമ്പളം നല്‍കാനുള്ള തീരുമാനത്തില്‍ ജീവനക്കാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി മന്ത്രി രംഗത്തെത്തിയത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ കയ്യയച്ച് സഹായിക്കുന്നുവെന്നും കോര്‍പ്പറേഷന് വരുമാനം കൂടുന്നതനുസരിച്ച് സര്‍ക്കാര്‍ സഹായം കുറയ്ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

ഗഡുക്കളായി ശമ്പളം: മാനേജ്‌മെന്റ് തീരുമാനത്തെ ന്യായീകരിച്ച് ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കും; സര്‍ക്കാര്‍ ധനസഹായം ലഭിച്ചാല്‍ ബാക്കി

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ല. ഇത് തല്‍ക്കാലത്തേക്കുള്ള നടപടിയാണെന്നും ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്‌മെന്റിന് ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി

ടാര്‍ജറ്റ് അനുസരിച്ച് ശമ്പളം നല്‍കാനുള്ള തീരുമാനവും ഇത്തരത്തില്‍ മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നുവെന്നും അതില്‍ തെറ്റില്ലെന്നും മന്ത്രി പറയുന്നു. മാനേജ്‌മെന്റ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in