നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് പരുക്ക്

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് പരുക്ക്

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ

നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. നടി സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു നെടുംകണ്ടം സ്വദേശികളായ വിഷ്ണു, ജിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സഹോദരങ്ങളാണ്. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ.

നെടുങ്കണ്ടം മുള്ളരികുടിക്കു സമീപം വച്ചാണ് അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിച്ചത്. പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in