അതിഥി അധ്യാപക നിയമനം; മുന്‍ ഉത്തരവ് പിന്‍വലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

അതിഥി അധ്യാപക നിയമനം; മുന്‍ ഉത്തരവ് പിന്‍വലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

സർക്കാർ/ എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവാണ് തിരുത്തിയത്

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ/എയ്ഡഡ് കോളേജുകളിലെ അതിഥി അധ്യാപക നിയമനത്തിൽ എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ് പിന്‍വലിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്. അതിഥി അധ്യാപക നിയമനം, യോഗ്യത, തിരഞ്ഞെടുപ്പുരീതി, മറ്റു വ്യവസ്ഥകൾ എന്നിവയുടെ നവീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ഉത്തരവിലെ ഇത് സംബന്ധിച്ച ഭാഗമാണ് പിൻവലിച്ചത് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അതേ സമയം യുജിസിയുടെ നിർദ്ദേശം അനുസരിച്ചാണ് എഴുപതു വയസ്സ് വരെയുള്ള വിരമിച്ച അധ്യാപകരെയും പരിഗണിക്കാമെന്ന ഉത്തരവ് ഇറക്കിയതെന്നും ഇതുമൂലം ആരുടെയും അവസരം നഷ്ടമാകില്ലെന്നുമായിരുന്നു വകുപ്പ് ആദ്യം വിശദീകരണം നല്‍കിയെങ്കിലും പിന്നാലെ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന -വിദ്യാർഥി സംഘടനകൾ നിർദ്ദേശത്തിനെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in