തൊഴിലുണ്ട്, കൂലിയില്ല; ആറളത്തെ തൊഴിലാളികള്‍ക്ക് ആര് നല്‍കും കൂലി?

തൊഴിലുണ്ട്, കൂലിയില്ല; ആറളത്തെ തൊഴിലാളികള്‍ക്ക് ആര് നല്‍കും കൂലി?

ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ ഒരുമാസത്തിലേറെയായി സമരത്തിലാണെങ്കിലും അധികാരികള്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കണ്ണൂരിലെ ആറളം ഫാമില്‍ നാനൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ആറുമാസമായി ഫാമിലെ തൊഴിലാളികള്‍ക്ക് കൂലിയില്ല. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇവിടെ എത്തിയവരാണ് ഇവരൊക്കെയും. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവര്‍ക്ക് വന്യമൃഗശല്യം കാരണം കൃഷിചെയ്യാനുള്ള സാഹചര്യവുമില്ല. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ ഒരുമാസത്തിലേറെയായി സമരത്തിലാണെങ്കിലും അധികാരികള്‍ ഇതുവരെ കണ്ണുതുറന്നിട്ടില്ല.

logo
The Fourth
www.thefourthnews.in