ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സിബിസിഐയുടെ പുതിയ പ്രസിഡന്റ്

ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേയ്ക്കാണ് അദ്ദേഹത്തെ നിയമിച്ചത്.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ പുതിയ പ്രസിഡന്റാകും. ബെംഗളൂരുവില്‍ ചേർന്ന കത്തോലിക്ക മെത്രാന്മാരുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. നിലവിൽ തൃശൂർ രൂപതാ അധ്യക്ഷനായ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കുന്നുണ്ട്.

നിലവിൽ തൃശൂർ രൂപതാ അധ്യക്ഷനായ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കുന്നുണ്ട്.

ഇന്ത്യയിലെ മൂന്ന് റീത്തുകളിലും ഉള്‍പ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് 'കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ'. ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേയ്ക്കാണ് നിയമനം. 2018 ഫെബ്രുവരി 9-ാം തിയതിയാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റായി മുംബൈ ആർച്ച് ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിനെ തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ജൂലൈ അവസാനമാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി ഫ്രാൻസിസ് മാർപാപ്പ മാർ ആൻഡ്രൂസ് താഴത്തിനെ നിയമിച്ചത്. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആൻറണി കരിയിലിനെ മാറ്റിയാണ് അദ്ദേഹത്തെ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്ററാക്കിയത്. ബിഷപ്പ് ആൻറണി കരിയിലിൻറെ രാജിക്കത്ത് വത്തിക്കാൻ നേരത്തെ എഴുതി വാങ്ങിയിരുന്നു.

സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആൻറണി കരിയിലിനെതിരെ ഉയർന്നിരുന്നത്. കൂടാതെ, കുർബാന ഏകീകരണത്തിൽ ബിഷപ്പിന്റെ നടപടി വത്തിക്കാൻ നേരത്തെ തള്ളിയിരുന്നു. ബിഷപ്പ് ആന്റണി കിരിയിലിന്റെ നിലപാടുകളാണ് വിമതർക്ക് ശക്തി പകരുന്നതെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവർ ശക്തമായി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപത മെത്രാപ്പൊലീത്തൻ സ്ഥാനത്ത് നിന്ന് മാറ്റുകയും മാർ ആൻഡ്രൂസ് താഴത്തിനെ നിയമിക്കുകയും ചെയ്തത്.

1951 ഡിസംബർ 13-നാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ ജനനം. 1977 മാർച്ച് 14ന് വൈദികനായി അഭിഷിക്തനായ അദ്ദേഹം സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദമാണ് നേടിയത്. ഇതിന് ശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു വന്നിരുന്നു. 2004 മെയ് 1-ാം തീയതി അദ്ദേഹത്തെ തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചു.

2007 മാർച്ച് 18-ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. കെസിബിസി പ്രസിഡന്റായി കേരളസഭയിലും അദ്ദേഹം തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. സീറോമലബാർ സഭയുടെ പെർമനൻറ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെസിബിസി ജാഗ്രതാ കമ്മീഷൻ അംഗം, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.

logo
The Fourth
www.thefourthnews.in