'ലക്ഷം ലക്ഷം പിന്നാലെ'; അരിക്കൊമ്പന് പിന്തുണയുമായി സെക്രട്ടറിയേറ്റിലേക്ക് ഫാൻസിന്റെ മാർച്ച്

അരിക്കൊമ്പന്റെ പേരിൽ പിരിവ് നടത്തിയെന്ന ആക്ഷേപം നേരിടുന്നവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് അരിക്കൊമ്പൻ ഫാൻസിന്റെ പ്രകടനം. തിരികെ എത്തിക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് കടക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.

വഴുതക്കാട്ടെ വനം വകുപ്പ് ആസ്ഥാനത്ത് നിന്ന് തുടങ്ങിയ പ്രകടനത്തിൽ പങ്കെടുക്കാൻ കാസർകോട് നിന്നും കണ്ണൂരിൽ നിന്നും വയനാട് നിന്നുമെല്ലാം അരിക്കൊമ്പൻ സ്നേഹികൾ എത്തിയിരുന്നു. സിനിമാ താരം ജോബി അടക്കമുള്ളവർ നയിച്ച പ്രകടനത്തിൽ നൂറോളം പേർ പങ്കെടുത്തു.

അരിക്കൊമ്പന്റെ പേരിൽ പിരിവ് നടത്തിയെന്ന ആക്ഷേപം നേരിടുന്നവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. അരിക്കൊമ്പനെ ചിന്നക്കനാലിൽ എത്തിക്കുന്നതിന് വേണ്ടി അവിടെ താമസിക്കുന്നവരെയെല്ലാം മാറ്റി പാർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവും പ്രതിഷേധക്കാർക്കുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in