അരികൊമ്പന്‍ ദൗത്യം മാറ്റാൻ ഉത്തരവ്; മാര്‍ച്ച് 29 വരെ വിലക്കി ഹൈക്കോടതി, ആനയെ നിരീക്ഷിക്കുന്നത് തുടരണമെന്ന് കോടതി

അരികൊമ്പന്‍ ദൗത്യം മാറ്റാൻ ഉത്തരവ്; മാര്‍ച്ച് 29 വരെ വിലക്കി ഹൈക്കോടതി, ആനയെ നിരീക്ഷിക്കുന്നത് തുടരണമെന്ന് കോടതി

ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്ന് വനംമന്ത്രി

ഇടുക്കി ചിന്നക്കനാലില്‍ ജനവാസ മേഖലകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഭീഷണി സൃഷ്ടിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നത് ഹൈക്കോടതി മാര്‍ച്ച് 29 വരെ വിലക്കി. വ്യാഴാഴ്ച രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

വന്യമൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇത് ആദ്യമായാണ് ഹൈക്കോടതി രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തുന്നത്.

ആനയെ മയക്കുവെടിവച്ച് പിടിച്ച് കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള തീരുമാനം ചോദ്യം ചെയ്ത് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പീപ്പിള്‍ ഫോര്‍  ആനിമല്‍സ്, തൃശ്ശൂര്‍ വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ ആഡ്വകസി എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തി അടിയന്തരമായി പരിഗണിച്ചത്. വന്യമൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഇത് ആദ്യമായാണ് ഹൈക്കോടതി രാത്രിയില്‍ പ്രത്യേക സിറ്റിങ് നടത്തുന്നത്.

അരികൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിർത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം വനം സിസിഎഫ് ഓഫീസിലാണ് യോഗം.

അതേസമയം ആന ജനവാസ മേഖലയില്‍ ഇറങ്ങി നാശം നഷ്ടം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ വനപാലകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമെങ്കില്‍ കൂടുതല്‍ വനപാലകരെ നിയോഗിക്കണം. ആനയെ നിരീക്ഷിക്കുന്നത് തുടരാം. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങളും തുടരാം. ഇതോടൊപ്പം തന്നെ ബദല്‍ മാര്‍ഗങ്ങളും തേടണം. മാര്‍ച്ച് 29 ന് വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങളും പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണും വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരായി നിലവിലെ സ്ഥിതിഗതികള്‍ വിവരിച്ചു.

അതേസമയം, അരികൊമ്പനെ മയക്കുവെടിവച്ച് പിടിക്കുന്ന ദൗത്യം 29-ാം തീയതി വരെ നിർത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം വനം സിസിഎഫ് ഓഫീസിലാണ് യോഗം. കോടതി ഉത്തരവ് അനുസരിക്കുമെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉന്നത തലയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടില്‍ നിന്നും കുങ്കിയാനകളെ എത്തിക്കുന്നതില്‍ തീരുമാനം വൈകുമെന്നും ചിന്നകനാലിലുള്ള ആനകളെ ഇടുക്കിയിലെത്തിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം ചിന്നക്കനാല്‍ കോളനി പ്രദേശങ്ങളില്‍ ജനങ്ങൾക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സേനയെ നിയോഗിക്കും എന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in