അരിക്കൊമ്പനെ പെരിയാറില്‍ എത്തിച്ചു; ഉള്‍ക്കാട്ടിലേയ്ക്ക് തുറന്നുവിടും

അരിക്കൊമ്പനെ പെരിയാറില്‍ എത്തിച്ചു; ഉള്‍ക്കാട്ടിലേയ്ക്ക് തുറന്നുവിടും

വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് അരിക്കൊമ്പനെ ഇത്ര ദൂരം എത്തിച്ചത്

ചിന്നക്കനാലില്‍ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വനമേഖലയിലേയ്ക്ക് എത്തിച്ചു. ആനയെ സീനിയോറോഡ വനമേഖലയില്‍ തുറന്നുവിടും.  തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് ആനയെ സീനിയോറോഡ പ്രദേശത്തേയ്ക്ക് കൊണ്ടുപോയത്. ഗേറ്റിനു മുന്നിൽ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പൂജയൊരുക്കിയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്.

അരിക്കൊമ്പനെ പെരിയാറില്‍ എത്തിച്ചു; ഉള്‍ക്കാട്ടിലേയ്ക്ക് തുറന്നുവിടും
അരിക്കൊമ്പനെ മാറ്റുന്നത് പെരിയാര്‍ വനമേഖലയിലേക്ക്; കുമളി പഞ്ചായത്തില്‍ നിരോധനാജ്ഞ

ചിന്നക്കനാലില്‍ നിന്നും കുമളിയിലേക്കുള്ള യാത്രയിലും അരിക്കൊമ്പന്‍ ഇടഞ്ഞിരുന്നു. അതിനാല്‍ വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കിയാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചത്. അനയെ എത്തിയ്ക്കുന്ന സാഹചര്യത്തില്‍ കുമളിയില്‍ നാളെ രാവിലെ വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

അരിക്കൊമ്പനെ പെരിയാറില്‍ എത്തിച്ചു; ഉള്‍ക്കാട്ടിലേയ്ക്ക് തുറന്നുവിടും
ചിന്നക്കനാലിനെ വിറപ്പിക്കുന്ന ആനകളെ എങ്ങനെ തിരിച്ചറിയാം

ലോറിയില്‍ കയറ്റിയതിന് ശേഷം അരിക്കൊമ്പന്റെ ദേഹത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ചു. കുങ്കിയാനകള്‍ ഏറെ പണിപ്പെട്ടാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. മഴയും മൂടല്‍ മഞ്ഞും ഇതിനോടൊപ്പം വെല്ലുവിളിയായി. മഴ തുടര്‍ന്നാല്‍ അരിക്കൊമ്പന് മയക്കം വിട്ടേക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.

logo
The Fourth
www.thefourthnews.in