അരിക്കൊമ്പന്‍ ഷോ അവസാനിക്കുന്നില്ല; തിരികെയെത്തിക്കാന്‍ ഗണപതിക്ക് തേങ്ങയുടച്ച് കൂട്ടായ്മ

മുപ്പതോളം പ്രവര്‍ത്തകരാണ് തേങ്ങയുടക്കാന്‍ തലസ്ഥാനത്തേക്ക് എത്തിയത്

പിറന്ന കാടും മണ്ണും വിട്ട് തമിഴ്‌നാട്ടിലേക്ക്‌ കുടിയേറിയെങ്കിലും അരിക്കൊമ്പന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ പ്രകടനങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യമുയര്‍ത്തി വിനായക ചതുര്‍ത്ഥി ദിനത്തില്‍ തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ക് തേങ്ങയുടയ്ക്കുകയാണ് അരിക്കൊമ്പന്‍ കൂട്ടായ്മ.

മുപ്പതോളം പ്രവര്‍ത്തകരാണ് തേങ്ങയുടക്കാന്‍ തലസ്ഥാനത്തേക്ക് എത്തിയത്. തിരുവനന്തപുരത്തെ മാധ്യമപ്പടയെ മുഴുവന്‍ വിവരമറിയിച്ച് കാത്ത് നിന്നാണ് പ്രവര്‍ത്തകര്‍ തേങ്ങയുടച്ച് മടങ്ങിയത്. തമിഴ്‌നാട്ടിലെ കാട്ടില്‍ ഒറ്റയാനായി വിലസുന്ന അരിക്കൊമ്പനുണ്ടോ ഇതുവല്ലതും അറിയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in