അശ്വിനി വൈഷ്ണവ്
അശ്വിനി വൈഷ്ണവ്

കേന്ദ്ര റെയില്‍വെ മന്ത്രി കൂടിക്കാഴ്ച്ചക്കുള്ള അനുമതി നിഷേധിച്ചുവെന്ന് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍

പ്രധാനമന്ത്രിക്ക് പരാതി നല്‍കും

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെതിരെ പരാതിയുമായി കേരളത്തിലെ മന്ത്രിമാര്‍. റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷണവ് കേരളത്തിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ച നിഷേധിച്ചെന്നാണ് ആരോപണം. മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണിരാജു, വി ശിവന്‍കുട്ടി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.

പ്രധാനമന്ത്രിക്ക് ഇതിനെതുടര്‍ന്ന് പരാതി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു

സംസ്ഥാനത്തെ റെയില്‍വേ വികസനം വേഗത്തിലാക്കണമെന്നും കേരളത്തിന് അര്‍ഹതപ്പെട്ട വികസനം സാധ്യമാക്കണമെന്നുള്ള ആവശ്യവുമായാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത്. നേമം റെയില്‍വേ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുക, കൊച്ചുവേളി ടെര്‍മിനല്‍ വികസനം വേഗത്തിലാക്കുക, നെടുമങ്ങാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം ചെങ്കോട്ട റെയില്‍വേ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളും മന്ത്രിമാര്‍ ഉന്നയിച്ചിരുന്നു

സംസ്ഥാനത്തെ റെയില്‍വേ വികസനം വേഗത്തിലാക്കണമെന്നും കേരളത്തിന് അര്‍ഹതപ്പെട്ട വികസനം സാധ്യമാക്കണമെന്നുള്ള ആവശ്യവുമായാണ് കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നത്

സില്‍വര്‍ ലൈനിന് ബദലായി കേരളത്തിലെ റെയില്‍വേ വികസനം ഉയര്‍ത്തികൊണ്ടുവരാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിലായിരുന്നു കൂടിക്കാഴ്ച്ച. ഇതിനു പിന്നാലെ കേരളത്തിലെ മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചതെന്നാണ് ആരോപണം. നേരത്തെ തന്നെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in