തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം;  സംഭവം സെക്രട്ടേറിയറ്റിന് മുന്നില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം; സംഭവം സെക്രട്ടേറിയറ്റിന് മുന്നില്‍

കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴ് പേരാണ് തിരുവനന്തപുരം നഗരത്തിൽ മാത്രം ആക്രമിക്കപ്പെട്ടത്

തിരുവനന്തപുരത്ത് നഗരത്തില്‍ സ്ത്രീക്ക് നേരെ വീണ്ടും അതിക്രമം. സെക്രട്ടറിയേറ്റിന് മുൻപിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയ യുവതിയോട് പ്രതി മോശമായി പെരുമാറുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ശാസ്തമംഗലം സ്വദേശി സജുമോനെ കണ്ടോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ത്രീയെ പ്രതി അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തു.

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം;  സംഭവം സെക്രട്ടേറിയറ്റിന് മുന്നില്‍
അഞ്ച് മാസം, ആറ് ആക്രമണങ്ങള്‍; സ്ത്രീ സുരക്ഷ ചോദ്യ ചിഹ്നമാകുന്ന തലസ്ഥാനം

സെക്രട്ടേറിയറ്റിന് മുൻ വശത്ത് വൻ പൊലീസ് സന്നാഹമുള്ളപ്പോഴായിരുന്നു സംഭവം നടന്നത്. തുടർന്ന് യുവതി വിവരമറിയച്ചതിനെ തുടർന്ന് മിനിട്ടുകൾക്കുള്ളിൽ കന്റോൺമെന്റ് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്ത്രീയെ അപനിച്ചതിന്റെയും അക്രമിച്ചതിന്റെയും പേരിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴ് പേരാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടത്

കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ഏഴ് പേരാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടത്. ഈ മാസം പേട്ടയിൽ 49-കാരിയായ സ്ത്രീ ലൈംഗികാതിക്രമം നേരിട്ടിരുന്നു. എന്നാൽ പോലീസിന് പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. അതിനിടയിലാണ് വീണ്ടും ഭരണ സിരാകേന്ദ്രത്തിന് മുന്നിൽ സ്ത്രീ അക്രമത്തിനിരയായത്. അതേസമയം സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ വർധിപ്പിച്ചതായി അധികാരികൾ പറയുമ്പോഴും വീണ്ടും അതിക്രമങ്ങൾ പെരുകുന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

logo
The Fourth
www.thefourthnews.in