മധു
മധു

മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും; തീര്‍പ്പുണ്ടായാല്‍ അതിവേഗ വിസ്താരം

പ്രതികളുടെ പണവും സ്വാധീനവുമാണ് സാക്ഷികളുടെ കൂട്ട മൊഴിമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിയും സരസുവും

അട്ടപ്പാടി മധുവധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ചില സാക്ഷികളെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ രേഖകള്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഹര്‍ജിയില്‍ തീര്‍പ്പുണ്ടായാല്‍, കേസില്‍ അതിവേഗ വിസ്താരവും ഇന്ന് തുടങ്ങിയേക്കും. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര്‍ കൂറുമാറിയ സാഹചര്യത്തില്‍ വിചാരണ ഈമാസം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കാനാണ് വിചാരണ കോടതിയുടെ തീരുമാനം. ഹര്‍ജിയില്‍ തീര്‍പ്പായാല്‍, 25 മുതല്‍ 31 വരെയുള്ള രാജേഷ്, ജയകുമാര്‍, സെയ്ദതലവി, മണികണ്ഠന്‍, സുനില്‍ കുമാര്‍, താജുദ്ദീന്‍, ദീപു എന്നീ സാക്ഷികളെ ഇന്ന് വിസ്തരിച്ചേക്കും. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോനാണ് വിചാരണാ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇക്കാര്യവും കോടതി ഇന്ന് പരിഗണിക്കും.

 മധു
മധു വധക്കേസില്‍ അതിവേഗ സാക്ഷി വിസ്താരം ആരംഭിച്ചില്ല; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി

പ്രതികള്‍ മധുവിനെ പിടിച്ചുകെട്ടി മുക്കാലിയിലെത്തിക്കുന്നതും മര്‍ദ്ദിക്കുന്നതുമടക്കം നേരില്‍ കണ്ടെന്ന് മൊഴി നല്‍കിയവര്‍ ഉള്‍പ്പെടെയാണ് ഇത് മാറ്റിയത്. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട 10 മുതല്‍ 17 വരെ സാക്ഷികള്‍ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവരാണെന്നതും ശ്രദ്ധേയമാണ്. സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം കേസിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക പ്രോസിക്യൂഷന്‍ പങ്കുവെച്ചിരുന്നു. വിചാരണയുടെ ആദ്യഘട്ടം മുതല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്ക മധുവിന്റെ കുടുംബവും പങ്കുവെച്ചിരുന്നു.

 മധു
മധു വധക്കേസില്‍ ഹൈക്കോടതി ഇടപെടല്‍; വിചാരണ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം; വീണ്ടും കൂറുമാറ്റം

ആകെ രണ്ടു പേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി കോടതിയില്‍ ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്. സുപ്രധാനമായ സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ വിചാരണാ വേളയിലും ഉറച്ചുനില്‍ക്കുന്നത്. മധുവിനെ പാക്കുളം സ്വദേശി ഹുസൈന്‍ ചവിട്ടുന്നത് കണ്ടെന്നാണ് സുരേഷിന്റെ മൊഴി. മര്‍ദ്ദിക്കുന്ന സമയത്ത് മധുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരുന്നുവെന്നും, ചവിട്ടേറ്റു മധു തലയടിച്ചു വീഴുന്നത് കണ്ടുവെന്നും സുരേഷ് കോടതിയെ അറിയിച്ചു. പ്രതി ഹുസൈനെ കോടതിയില്‍ സുരേഷ് തിരിച്ചറിയുകയും ചെയ്തു. ഹുസൈനു പുറമേ മൂന്നാം പ്രതി ഷംസുദ്ദീനെയും ഏഴാം പ്രതി സിദ്ദീഖിനെയും മധുവിന്റെ ബന്ധു കൂടിയായ സുരേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. മധു വധക്കേസില്‍ ആകെ 116 പ്രതികളാണുള്ളത്.

ജൂണ്‍ എട്ടിനാണ് കേസില്‍ വിചാരണ തുടങ്ങിയത്. തുടര്‍ന്ന് സാക്ഷികള്‍ കൂറുമാറിയതോടെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മയും സഹോദരിയും കോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറിക്കും എജിക്കും പരാതിയും നല്‍കി. എന്നാല്‍, പബ്ലിക്ക് പ്രോസിക്യൂട്ടറെ മാറ്റിയതിനു ശേഷവും സാക്ഷികള്‍ കൂറുമാറുന്നത് തുടരുകയാണ്. പ്രതികളുടെ പണവും സ്വാധീനവുമാണ് സാക്ഷികളുടെ കൂട്ട മൊഴിമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരിയും സരസുവും ദ ഫോര്‍ത്തിനോട് പറഞ്ഞു. അനുകൂലമായി മൊഴി നല്‍കാന്‍ 50,000 രൂപവരെ സാക്ഷികള്‍ ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. മധുവിന്റെ ബന്ധുക്കളും മൊഴിമാറ്റിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in