ആറ്റുകാല്‍ പൊങ്കാല ഇന്ന്

ആറ്റുകാല്‍ പൊങ്കാല ഇന്ന്

രണ്ട് വര്‍ഷത്തിന് ശേഷമാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങുന്നത്

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. തലസ്ഥാനത്ത് പതിനായിരക്കണക്കിന് സ്ത്രീകള്‍ ഇന്ന് പൊങ്കാല അടുപ്പൊരുക്കും. ക്ഷേത്ര പരിസരത്തും വീടുകളിലും നഗരാങ്കണത്തിലും പൊങ്കാല അടുപ്പുകള്‍ നിരക്കും. 10.30-നാണ് അടുപ്പുവെട്ട്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നഗരം ഒരുങ്ങുന്നത്.

ആറ്റുകാല്‍ പൊങ്കാല ഇന്ന്
പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി; ഇനി ഭക്തിനിർഭരമായ കാത്തിരിപ്പ്

രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല സമര്‍പ്പണ ചടങ്ങിന് തുടക്കമാകും. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി പി കേശവന്‍ നമ്പൂതിരിക്ക് കൈമാറും. പണ്ടാരയടുപ്പില്‍ തീ കൊളുത്തുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. തുടർന്ന് ഭക്തർ ഒരുക്കിയ മറ്റ് അടുപ്പുകളിലേക്ക് തീ പകരും. 2.30-ന് ക്ഷേത്രപൂജാരി പൊങ്കാല നിവേദിക്കും. ക്ഷേത്രട്രസ്റ്റ് നിയോഗിക്കുന്ന ശാന്തിക്കാര്‍ നഗരത്തിലെ പൊങ്കാലക്കലങ്ങളില്‍ തീര്‍ഥം തളിച്ച് നിവേദിക്കും.

ആറ്റുകാല്‍ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം

പൊങ്കാലയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3,000 പോലീസുകാരെയാണ് സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. അഗ്നിരക്ഷാ വകുപ്പ് സുരക്ഷാ ചുമതലയ്ക്കായി 300 സേനാ അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ആറ്റുകാല്‍ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. വനിതകള്‍ ഉള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും അണിനിരക്കും.

ഇത്തവണ പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം

പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. കെഎസ്ആര്‍ടിസി 400 സര്‍വീസ് നടത്തും. പൊങ്കാലയിടാന്‍ എത്തുന്നവര്‍ക്കായി 1,270 പൊതുടാപ്പുകള്‍ നഗരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തവണ പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in