ഭാരത് ജോഡോ യാത്ര പാറശാലയില്‍
ഭാരത് ജോഡോ യാത്ര പാറശാലയില്‍

ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം തുടങ്ങി; സംസ്ഥാനത്ത് വിപുലമായ സ്വീകരണ പരിപാടികള്‍

കേരളത്തില്‍ പദയാത്ര 19 ദിവസം നീണ്ടുനില്‍ക്കും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം ആരംഭിച്ചു. കേരള - തമിഴ്നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ യാത്രയെ കേരളത്തിലേക്ക് സ്വീകരിച്ചു. മഹാത്മാഗാന്ധിയുടേയും കെ കാമരാജിന്റേയും പ്രതിമകള്‍ക്ക് മുന്‍പില്‍ ആദരമര്‍പ്പിച്ചാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ പദ യാത്ര തുടങ്ങിയത്.

വിപുലമായ സ്വീകരണ പരിപാടികളാണ് സംസ്ഥാനത്ത് ഉടനീളം യാത്രയ്ക്ക് ഒരുക്കിയിരിക്കുന്നത്. 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലുടേയും 12 ലോക്സഭാ മണ്ഡലങ്ങളിലുടേയും 19 ദിവസമാണ് പദയാത്ര.

ഭാരത് ജോഡോ യാത്ര പാറശാലയില്‍
ഭാരത് ജോഡോ യാത്ര പാറശാലയില്‍

ശശി തരൂര്‍ എംപിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, യാത്രാ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാനത്ത് യാത്രയെ അനുഗമിക്കും.

logo
The Fourth
www.thefourthnews.in