കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; റൈസ് കുക്കറിലും ജ്യൂസ് മേക്കറിലുമായി കടത്താൻ  ശ്രമിച്ച 2.55കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; റൈസ് കുക്കറിലും ജ്യൂസ് മേക്കറിലുമായി കടത്താൻ ശ്രമിച്ച 2.55കോടിയുടെ സ്വര്‍ണം പിടികൂടി

കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്

കരിപ്പൂർ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി റൈസ് കുക്കര്‍, എയര്‍ ഫ്രയര്‍, ജ്യൂസ് മേക്കര്‍ എന്നിവയിലൂടെ കടത്താന്‍ ശ്രമിച്ച 2.55 കോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട് എയര്‍പോര്‍ട്ട് എയര്‍ കാര്‍ഗോ അണ്‍ അക്കമ്പനീഡ് ബാഗേജ് വഴി കടത്താന്‍ ശ്രമിച്ച 4.65 കിലോ വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. ഇസ്മയില്‍ കണ്ണന്‍ ചേരിക്കണ്ടിയുടെ ബാഗേജില്‍ നിന്ന് 2,324 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. റൈസ് കുക്കറിലും എയര്‍ ഫ്രൈയറിനകത്തും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വര്‍ണം.

അബ്ദു റൗഫ് നാനത്തിന്റെ ബാഗേജിലുണ്ടായിരുന്ന ജ്യൂസ് മേക്കറില്‍ നിന്നും റൈസ് കുക്കറില്‍ നിന്നും ഫാനില്‍ നിന്നുമായി 2326 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. രണ്ട് കേസിലും സ്വർണം കേരളത്തിന് പുറത്തുള്ള ആളുകൾക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in