'അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയത് രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ'; കർണാടക  സർക്കാരിനെതിരെ ബിജെപി

'അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയത് രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ'; കർണാടക  സർക്കാരിനെതിരെ ബിജെപി

ബിജെപിക്ക് മനുഷ്യത്വമില്ലെന്ന് മന്ത്രി

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വയനാട് സ്വദേശി അജീഷിന്റെ കുടുംബത്തിന് കർണാടക വനം വകുപ്പ് 15  ലക്ഷം രൂപ നഷ്ട പരിഹാരം പ്രഖ്യാപിച്ചതിനെതിരെ ബിജെപി. തീരുമാനം വയനാട് എം പി രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാനുള്ള  കോൺഗ്രസിന്റെ ശ്രമമാണ് അന്യ സംസ്ഥാനത്തെയാൾക്കു നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആരോപിച്ചു.

കർണാടകയിലെ നികുതിദായകരുടെ പണമെടുത്തുള്ള ഈ പ്രീണന രാഷ്ട്രീയം അനുവദിക്കില്ല

ബിജെപി

മാനന്തവാടി പയ്യമ്പള്ളി ചാ​ലി​ഗ​ദ്ധ പ​ന​ച്ചി​യി​ൽ അ​ജീ​ഷി​നെ (47) കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടക വനത്തിൽനിന്നു വന്ന ബേലൂർ മക്നയെന്ന എന്ന ആന ചവിട്ടിക്കൊന്നത്. കർണാടകയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയാണ് അജീഷിന് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനമെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ.

'അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയത് രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാൻ'; കർണാടക  സർക്കാരിനെതിരെ ബിജെപി
ഒടുവില്‍ കണ്ണീരായി തണ്ണീര്‍ക്കൊമ്പന്‍; മാനന്തവാടിയില്‍ വനംവകുപ്പ് മയക്കുവെടി വെച്ച കാട്ടാന ചരിഞ്ഞു

കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രേ  രാഹുൽ ഗാന്ധിക്കെഴുതിയ കത്ത് പുറത്തുവിട്ടാണ് വിജയേന്ദ്രയുടെ ആരോപണം. രാഹുലിന്റെ നിർദേശപ്രകാരം സംസ്ഥാന വനം വകുപ്പ്  15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുന്നതായി വ്യക്തമാക്കുന്നതാണ് വനം മന്ത്രിയുടെ ലെറ്റർ ഹെഡിലുള്ള കത്തിൽ പറയുന്നത്.

ഹസൻ ജില്ലയിലെ ബേലൂരിൽനിന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു മക്നയെ പിടികൂടിയത്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ച് വനം വകുപ്പ് മൂലഹോള്ള വനമേഖലയിൽ ആനയെ തുറന്നുവിടുകയായിരുന്നു. തുടർന്നാണ് വയനാട്ടിലെത്തിയത്

അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം  നൽകണമെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചതായി കെ സി വേണുഗോപാൽ അറിയിച്ചെന്നും അതുപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി സംസാരിക്കുകയും 15 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിക്കുകയുമാണ് ചെയ്തതായാണ് കത്തിൽ പറയുന്നത്. എന്നാൽ, കർണാടകയുടെ ഫണ്ട് ദുരുപയോഗം ചെയ്ത് കോൺഗ്രസ് മന്ത്രിയും സർക്കാരും രാഹുൽ ഗാന്ധിയെ പ്രീണിക്കുകയാണെന്നാണ് ബിജെപിയുടെ വാദം . സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുണ്ടായ സംഭവങ്ങളില്‍ ധനസഹായ വിതരണം പൂര്‍ത്തിയാക്കിയിട്ടില്ല. രാഹുല്‍ ഗാന്ധിക്ക് സ്വന്തം മണ്ഡലം സംരക്ഷിക്കാനും നേട്ടമുണ്ടാക്കാനുമാണ് കര്‍ണാടകയുടെ പണം നല്‍കിയതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി ടി രവിയും പ്രതികരിച്ചു.

"കർണാടകയിലെ നികുതിദായകരുടെ പണമെടുത്തുള്ള ഈ പ്രീണന രാഷ്ട്രീയം അനുവദിക്കില്ല. നഷ്ടപരിഹാരത്തുക കൈമാറൽ  തീർത്തും നിയമവിരുദ്ധമാണ്. കർണാടകയിൽനിന്നുള്ള ആനയാണ് അജീഷിനെ ചവിട്ടിക്കൊന്നതെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. കർണാടകയിലെ കർഷകർ വരൾച്ചയും വിളനാശവും കാരണം ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ്  കോൺഗ്രസ് ഒരു ലജ്ജയുമില്ലാതെ രാഹുൽപ്രീണനം തുടരുന്നത്," ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എക്‌സിൽ കുറിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ്  ആർത്തി തീർക്കാൻ കർണാടകയുടെ ഖജനാവിൽ കയ്യിട്ടുവാരരുതെന്നും ബി ജെ പി അധ്യക്ഷൻ ആവശ്യപ്പെട്ടു.

മനുഷ്യത്വം കണക്കിലെടുത്താണ് കര്‍ണാടക അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതെന്ന് വിവാദത്തില്‍ മന്ത്രി ഈശ്വര്‍ ഖന്ദ്രേ പ്രതികരിച്ചു. ബിജെപിക്ക് മനുഷ്യത്വമില്ല അതുകൊണ്ടാണ് സര്‍ക്കാരിനെതിരെ തിരിയുന്നത്. കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് വേണ്ടതൊക്കെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടില്‍ എത്തി അജീഷിന്റെ ജീവന്‍ എടുത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഹസൻ ജില്ലയിലെ ബേലൂരിൽനിന്ന് കഴിഞ്ഞ വർഷം നവംബറിലായിരുന്നു മക്നയെ പിടികൂടിയത്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ച് വനം വകുപ്പ് മൂലഹോള്ള വനമേഖലയിൽ ആനയെ തുറന്നുവിടുകയായിരുന്നു. തുടർന്നാണ് വയനാട്ടിലെത്തിയത്. അജീഷിനെ കൊലപ്പെടുത്തിയശേഷം കാട്ടിലേക്ക് മടങ്ങിയ മക്നയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. കേരളത്തിനൊപ്പം കർണാടകയിൽനിന്നുള്ള 25 അംഗ വനപാലകരും ദൗത്യ സംഘത്തിലുണ്ട്. 

logo
The Fourth
www.thefourthnews.in