കോഴിക്കോട് എൽ പി സ്കൂളിൽ മാനേജ്‍മെന്റിന്റെ അനുവാദത്തോടെ ബിജെപി പ്രവർത്തകരുടെ പൂജ; പ്രതിഷേധവുമായി നാട്ടുകാരും സിപിഎമ്മും

കോഴിക്കോട് എൽ പി സ്കൂളിൽ മാനേജ്‍മെന്റിന്റെ അനുവാദത്തോടെ ബിജെപി പ്രവർത്തകരുടെ പൂജ; പ്രതിഷേധവുമായി നാട്ടുകാരും സിപിഎമ്മും

വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സിപിഎം പ്രവർത്തകരുമെത്തി പൂജ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു

അധികൃതരുടെ മേൽനോട്ടത്തിൽ കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ പി സ്കൂളിൽ പൂജ നടത്തി ബിജെപി പ്രവർത്തകർ. ചൊവ്വാഴ്ച രാത്രിയായായിരുന്നു സംഭവം. നെടുമണ്ണൂർ എൽ പി സ്കൂളിലെ മാനേജർ അരുണയുടെ മകൻ രുധീഷിന്റെ നേതൃത്വത്തിലാണ് പൂജ നടത്തിയത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാരും സിപിഎം പ്രവർത്തകരുമെത്തി പൂജ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.

കോഴിക്കോട് എൽ പി സ്കൂളിൽ മാനേജ്‍മെന്റിന്റെ അനുവാദത്തോടെ ബിജെപി പ്രവർത്തകരുടെ പൂജ; പ്രതിഷേധവുമായി നാട്ടുകാരും സിപിഎമ്മും
തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ഇന്നും പ്രണയസുഗന്ധം ചൊരിയുന്ന 'മലർകൾ'

രാത്രി 11 മണിയോടെയാണ് സ്കൂളിൽ പൂജ നടക്കുന്നുവെന്ന വിവരം നാട്ടുകാർ അറിയുന്നത്. അതോടെ പ്രദേശവാസികൾ സ്കൂളിലെത്തുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തിയാണ് പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തത്. സ്കൂൾ മാനേജർക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടത്തുമെന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പാർട്ടി പ്രവർത്തകർ അറിയിച്ചു.

logo
The Fourth
www.thefourthnews.in