കളമശ്ശേരിയിൽ  സ്‌ഫോടനം; പൊട്ടിത്തെറി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കളമശ്ശേരിയിൽ സ്‌ഫോടനം; പൊട്ടിത്തെറി യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ, ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മളനത്തിലാണ് സ്‌ഫോടനം നടന്നത്

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മളനത്തിലാണ് സ്‌ഫോടനം നടന്നത്. 23 പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

പരുക്കേറ്റ ആളുകളെ ആശുപത്രിയിൽ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. പരുക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. മരിച്ച ആളുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. 27നായിരുന്നു സമ്മേളനം ആരംഭിച്ചത്. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ 9.45 ഓടെയായിരുന്നു കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം നടന്നത്. നിലവിൽ ഫയർ ഫോഴ്‌സും പോലീസും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in