ബ്രഹ്മപുരത്തെ തീയണയ്ക്കൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമെന്ന് ഫയർഫോഴ്സ്

ബ്രഹ്മപുരത്തെ തീയണയ്ക്കൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമെന്ന് ഫയർഫോഴ്സ്

കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകരാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്

അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. അവസാനഘട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അഗ്നിരക്ഷേസേന അറിയിച്ചു. 24 മണിക്കൂറും രണ്ട് ഷിഫ്റ്റായാണ് പ്രവർത്തനമെന്നും സേന വ്യക്തമാക്കുന്നു.

ബ്രഹ്മപുരത്തെ തീയണയ്ക്കൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമെന്ന് ഫയർഫോഴ്സ്
ബ്രഹ്മപുരം വിഷയത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിഹാരത്തിന് ശ്രമമെന്ന് കളക്ടർ;എട്ടാം ദിവസവും തീ അണയ്ക്കാനായില്ല

110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെന്നും എന്നാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നത് പ്രതിസന്ധിയാവുകയാണെന്നും അഗ്നിരക്ഷാ സേന വിശദീകരിക്കുന്നു. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നത്. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.

ബ്രഹ്മപുരത്തെ തീയണയ്ക്കൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമെന്ന് ഫയർഫോഴ്സ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍

പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് ശ്രമം തുടരുന്നത്. 20 ഫയർ ടെൻഡറുകളും ഉപയോഗിക്കുന്നു. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്റർ ഉപയോഗിച്ച് ചവർ കുഴിയെടുക്കുന്നു.

ചില സ്ഥലങ്ങളിൽ പ്ലാസ്റ്റികിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ടെന്നും വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളത്.

logo
The Fourth
www.thefourthnews.in