നൂറ് രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് കോടതി ശിക്ഷിച്ച വില്ലേജ് ഓഫിസ് ജീവനക്കാരെ ഹൈക്കോടതി വെറുതെവിട്ടു

നൂറ് രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് കോടതി ശിക്ഷിച്ച വില്ലേജ് ഓഫിസ് ജീവനക്കാരെ ഹൈക്കോടതി വെറുതെവിട്ടു

കൂറുമാറിയ പരാതിക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം

നൂറ് രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് കോടതി ശിക്ഷ വിധിച്ച വില്ലേജ് ഓഫിസ് ജീവനക്കാരെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ വേളയിൽ കൂറുമാറിയ പരാതിക്കാരനെതിരെ നടപടി സ്വീകരിക്കാനും സിഗിൾ ബഞ്ച് ഉത്തരവിട്ടു. കണ്ണൂർ ഒന്ന് വില്ലേജിലെ മുൻ വില്ലേജ് ഓഫീസർ കെ. രാജഗോപാലൻ, മുൻ വില്ലേജ്‌മാൻ എ കെ ഹാഷിം എന്നിവർ നൽകിയ അപ്പീലുകളിൽ ഇരുവരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

2002 ഏപ്രിൽ 18 നാണ് വിജിലൻസ് രാജഗോപാലിനെയും ഹാഷിമിനെയും അറസ്റ്റ് ചെയ്തത്

ഭാര്യയുടെ കുടുംബസ്വത്ത് അവരുടെ പേരിലാക്കാനുള്ള അടങ്കൽ സർട്ടിഫിക്കറ്റിനുവേണ്ടി വില്ലേജ് ഓഫീസറും വില്ലേജ് മാനും നൂറു രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് കണ്ണൂർ നാലുവയൽ സ്വദേശി മഷൂദാണ് പരാതി നൽകിയത്. 2002 ഏപ്രിൽ 18 നാണ് വിജിലൻസ് രാജഗോപാലിനെയും ഹാഷിമിനെയും അറസ്റ്റ് ചെയ്തത്. വിചാരണ വേളയിൽ പരാതിക്കാരൻ കൂറുമാറി. ഹാഷിമിന്റെ പോക്കറ്റിൽ വിജിലൻസിന്റെ നിർദ്ദേശ പ്രകാരം താൻ പണം ഇടുകയായിരുന്നെന്നും രാജഗോപാലിന്റെ പോക്കറ്റിൽ വിജിലൻസ് ഉദ്യോഗസ്ഥർ തന്നെയാണ് പണം വച്ചതെന്നും പരാതിക്കാരൻ മൊഴി നൽകി. പണം വാങ്ങിയതിനു തെളിവുണ്ടെന്നു വിലയിരുത്തിയ കോഴിക്കോടു വിജിലൻസ് കോടതി പ്രതികൾക്ക് ഓരോ വർഷം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു.

നൂറ് രൂപ കൈക്കൂലി വാങ്ങി; വിജിലൻസ് കോടതി ശിക്ഷിച്ച വില്ലേജ് ഓഫിസ് ജീവനക്കാരെ ഹൈക്കോടതി വെറുതെവിട്ടു
പോലീസ് കേസ് കോടതി റദ്ദാക്കിയാൽ അനുബന്ധമായി ഇഡി കേസും റദ്ദാകുമെന്ന് ഹൈക്കോടതി

ഇതിനെതിരെ പ്രതികൾ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. പ്രതികൾ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടതിനു തെളിവില്ലാതെ ശിക്ഷിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ പരാതിക്കാരൻ കോടതിയിൽ നൽകിയ മൊഴി വിജിലൻസിനു നൽകിയ പരാതിക്കു വിരുദ്ധമാണന്നും മൊഴി കളവാണെന്നും വിലയിരുത്തിയ കോടതി നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു.

logo
The Fourth
www.thefourthnews.in