പാലക്കാട് തിരുവാഴിയോട് ബസപകടം; രണ്ട് മരണം

പാലക്കാട് തിരുവാഴിയോട് ബസപകടം; രണ്ട് മരണം

ചെന്നൈയിൽ നിന്നും കോഴിക്കോടേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്

പാലക്കാട് തിരുവാഴിയോട് ബസപകടം. ചെന്നൈയിൽ നിന്നും കോഴിക്കോടേക്ക് പോയ സ്വകാര്യ ട്രാവല്‍സിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജീവനക്കാരുള്‍പ്പെടെ നാല്‍പതോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു

കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ ആണ് സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു.

അതേസമയം, അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. ബസിനടിയിൽപ്പെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

logo
The Fourth
www.thefourthnews.in