'വനം കൊള്ളക്കാരുമായി സി പി മാത്യുവിനുള്ള ബന്ധത്തിന്റെ സൂചന';ആനകളെ വെടിവച്ചു കൊല്ലുമെന്ന പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി

'വനം കൊള്ളക്കാരുമായി സി പി മാത്യുവിനുള്ള ബന്ധത്തിന്റെ സൂചന';ആനകളെ വെടിവച്ചു കൊല്ലുമെന്ന പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി

സി പി മാത്യുവിന്റെ പ്രസ്താവന നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് വനം മന്ത്രി

ആനകളെ വെടിവച്ചു കൊല്ലണമെന്ന കോണ്‍ഗ്രസ് നേതാവ് സി പി മാത്യുവിന്റെ പ്രസ്താവന നിയമവാഴ്ചയെ വെല്ലു വിളിക്കുന്നതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം കൊള്ളക്കാരുമായി സി പി മാത്യുവിനുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് അത്യന്തം പ്രകോപന പരമായ പ്രസ്താവനയെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേത്യത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'വനം കൊള്ളക്കാരുമായി സി പി മാത്യുവിനുള്ള ബന്ധത്തിന്റെ സൂചന';ആനകളെ വെടിവച്ചു കൊല്ലുമെന്ന പ്രസ്താവനയ്ക്കെതിരെ വനം മന്ത്രി
ആനകളെ തിരുനെറ്റിക്ക് വെടിവച്ച് കൊല്ലും;വിവാദ പ്രസ്താവനയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

'ആനകളെ വെടിവച്ചു കൊല്ലാനറിയുന്ന സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് . അറിഞ്ഞുകൊണ്ടാണോ അറിയാതെ ആണോ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് ജനങ്ങളില്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്, ഇതുമൂലം ക്രമസമാധാനത്തകര്‍ച്ച ഉണ്ടാകാന്‍ വരെ സാധ്യതയുണ്ട്. നിയമ വിരുദ്ധ നടപടിക്ക് ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്നതിന്റെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ജില്ലാ പ്രസിഡന്റിനെ പറഞ്ഞു മനസിലാക്കികൊടുക്കണം' മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലും കര്‍ണാടകയിലും തനിക്ക് ആനയുടെ തിരുനെറ്റിക്ക് വെടിവക്കുന്ന സുഹൃത്തുക്കളുണ്ടെന്നും അവരെ കൊണ്ടുവന്ന് ആനകളെ വെടിവച്ചുകൊല്ലുമെന്നുമായിരുന്നു വിവാദ പ്രസ്താവന

ഇടുക്കിയില്‍ കാട്ടാന ശല്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇനിയും ശല്യമുണ്ടായാല്‍ ആനകളെ കൊല്ലുമെന്ന ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു രംഗത്തുവന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും തനിക്ക് ആനയുടെ തിരുനെറ്റിക്ക് വെടിവക്കുന്ന സുഹൃത്തുക്കളുണ്ടെന്നും അവരെ കൊണ്ടുവന്ന് ആനകളെ വെടിവച്ചുകൊല്ലുമെന്നുമായിരുന്നു വിവാദ പ്രസ്താവന. പ്രസ്താവനക്കെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ചക്കക്കൊമ്പന്‍, അരിക്കൊമ്പന്‍, പടയപ്പ എന്നിവയുള്‍പ്പെടെയുള്ള കാട്ടാനകളെ മയക്കുവെടിവച്ച് കോടനാടേക്ക് കൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി, പ്രത്യേക മേഖലയുണ്ടാക്കി ഇവയെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും സിപി മാത്യു പറഞ്ഞു. ഇടുക്കി പൂപ്പാറയില്‍ നടന്ന പ്രതിഷേധസമരത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അതിരുകടന്ന പ്രതികരണം.

logo
The Fourth
www.thefourthnews.in