കിഡ്‌സണ്‍ കോര്‍ണര്‍ വഴി മാറുന്നു; പകരം മല്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് സൗകര്യം ഒരുങ്ങും

കിഡ്സണ്‍ കോര്‍ണറിന്റെ സ്ഥാനത്ത് പുതിയ മല്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് സൗകര്യം നിര്‍മ്മിക്കാനാണ് കോര്‍പറേഷന്‍ പദ്ധതി

കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തൊരേടാണ് കിഡസണ്‍ കോര്‍ണര്‍. രാഷ്ട്രീയം,കല,സാഹിത്യം, പ്രതിഷേധം സൗഹൃദം.. അങ്ങനെ എല്ലാം ഒത്തുചേരുന്നിടമായ കിഡ്സണ്‍ കോര്‍ണര്‍ ഇന്ന് വിസ്മൃതിയിലേക്ക് മായുകയാണ്. കിഡ്സണ്‍ കോര്‍ണറിന്റെ സ്ഥാനത്ത് പുതിയ മല്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് സൗകര്യം നിര്‍മ്മിക്കാനാണ് കോര്‍പറേഷന്‍ പദ്ധതി

ഒന്നര വര്‍ഷത്തിനുള്ളി പണി പൂര്‍ത്തിയാക്കി വ്യാപാരികള്‍ക്ക് താഴത്തെ ഭാഗം തിരിച്ചു നല്‍കുമെന്നാണ് കോര്‍പ്പറേഷന്‍ ഉറപ്പ് നല്‍കിയത്. പാര്‍ക്കിങ്ങ് സൗകര്യത്തിന് ഏറെ ബുദ്ധിമുട്ടുള്ള മിഠായി തെരുവിന്റെയും മാനാഞ്ചിറയുടെ ഭാഗത്ത് ഇതൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in