സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല; വിദ്യാർഥിയെന്ന് പോലീസ് സ്ഥിരീകരണം

സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല; വിദ്യാർഥിയെന്ന് പോലീസ് സ്ഥിരീകരണം

രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ ചികിത്സ തേടിയെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പോലീസ് പരിശോധന

കോഴിക്കോട് ട്രെയിനിന് തീയിട്ട സംഭവത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതിയുടേതല്ല. ഇത് കോഴിക്കോട് സ്വദേശിയായ യുവാവിന്റേതെന്ന് പോലീസ് വ്യക്തമാക്കി. ഇത് പ്രതിയുടേതെന്ന രീതിയില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ് പോലീസ് സ്ഥിരീകരണം നൽകിയത്.

സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല; വിദ്യാർഥിയെന്ന് പോലീസ് സ്ഥിരീകരണം
ട്രെയിനിലെ തീവയ്പ്: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; അന്വേഷണത്തിന് പ്രത്യേക സംഘം

കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയുടെ സിസിടിവി ദൃശ്യമാണ് പ്രചരിച്ചത്. ഇയാളുടെ പുറകില്‍ ബാഗുണ്ടായിരുന്നു. മൊബൈലില്‍ സംസാരിച്ചുകൊണ്ടിരുന്ന ഇയാള്‍ ബെക്കില്‍ കയറി പോവുകയായിരുന്നു. ഇയാള്‍ ധരിച്ച വസ്ത്രവും പ്രതിയുടേതെന്ന് സാക്ഷികള്‍ പറഞ്ഞ വസ്ത്രവും ഒരു പോലെയായതാണ് തെറ്റായ പ്രചാരണത്തിന് കാരണമായത്.

അതേസമയം അക്രമിക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഇയാളുടെ രേഖാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്‌റെ ദൃക്‌സാക്ഷിയായ റാസിഖിന്‌റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സിസിടിവി ദൃശ്യത്തിലുള്ളത് പ്രതിയല്ല; വിദ്യാർഥിയെന്ന് പോലീസ് സ്ഥിരീകരണം
ട്രെയിനിലെ തീവയ്പ്: അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ പെട്രോള്‍ കുപ്പി; ഡിജിപി കണ്ണൂരിലെത്തും

രേഖാചിത്രവുമായി സാമ്യമുള്ളയാള്‍ ചികിത്സ തേടിയെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ പോലീസ് പരിശോധന നടത്തുകയാണ്. പെട്രോള്‍ ഒഴിച്ച് സഹയാത്രികര്‍ക്ക് മേല്‍ തീയിട്ട പ്രതിയുടെ കാലിന് തീപിടിച്ചെന്നും പരുക്കേറ്റിട്ടുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in