എലത്തൂർ ട്രെയിൻ തീവയ്പ്: തീവ്രവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് എൻഐഎ

എലത്തൂർ ട്രെയിൻ തീവയ്പ്: തീവ്രവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് എൻഐഎ

കേരളം ഇതിനായി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നത് വലിയ സംശയമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

എലത്തൂർ ട്രെയിൻ തീവയ്പ് സംഭവത്തിലെ തീവ്രവാദ ബന്ധം തള്ളിക്കളയാൻ സാധിക്കില്ലെന്ന് എൻ ഐ എയുടെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് എൻ ഐ എ മേധാവിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേരളം തന്നെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കാരണവും, ട്രെയിൻ തീവയ്‌പ്പ് കേസിന്റെ ആസൂത്രിത സ്വഭാവവും വലിയ ഒരു സംശയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എൻഐഎ അനാലിസിസ് വിങ്ങ് ഡിഐജിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ട് എൻഐഎ മേധാവിക്ക് കൈമാറി.

എലത്തൂർ ട്രെയിൻ തീവയ്പ്: തീവ്രവാദ ബന്ധം തള്ളിക്കളയാൻ കഴിയില്ലെന്ന് എൻഐഎ
എലത്തൂർ ട്രെയിൻ തീവയ്പ്: ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം

എൻഐഎയുടെ കൊച്ചി, ചെന്നൈ, ബെംഗളൂരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ എലത്തൂർ സന്ദർശിച്ചിരുന്നു. സംഭവം നേരിട്ട് കണ്ട ആളുകളിൽ നിന്നടക്കമുള്ള മൊഴികൾ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലരുടെയും സഹായം ലഭിച്ചിരിക്കാമെന്നാണ് എൻഐഎയുടെ വിലയിരുത്തല്‍. അതുകൊണ്ട് സംസ്ഥാനത്തിന് പുറത്തും വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.

ദുരൂഹമായ പല ലക്ഷ്യങ്ങളും പ്രതിക്ക് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബോഗിയിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും കൊല്ലുകയായിരുന്നോ ഉദ്ദേശ്യമെന്നും സംശയമുണ്ട്. അതിനായി എലത്തൂർ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലും ദുരൂഹത ഉണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in