അരിമ്പൂരില്‍ വാഹനാപകടം
അരിമ്പൂരില്‍ വാഹനാപകടം

തൃശ്ശൂരിൽ വാഹനാപകടത്തിൽ 4 മരണം; കാറും ബസും കൂട്ടിയിടിച്ച് മരിച്ചത് ഒരു കുടുംബത്തിലെ അംഗങ്ങൾ

അരിമ്പൂരിൽ അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം

തൃശൂര്‍ അരിമ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. അരിമ്പൂര്‍ എറവ് സ്‌കൂളിന് സമീപത്തായിരുന്നു അപകടം നടന്നത്. കാർ യാത്രികരായ എൽതുരുത്തു സ്വദേശികളാണ് മരിച്ചത്.സെന്റ് തോമസ് കോളേജിലെ മുൻ അധ്യാപകൻ വിൻസെന്റ്(61),ഭാര്യ മേരി(56),മേരിയുടെ സഹോദരൻ ജോർജ്ജ്,ബന്ധു തോമസ് എന്നിവരാണ് മരിച്ചത്.രണ്ടു പേരുടെ നില ഗുരുതരമാണ്.

അമിത വേഗതയിലെത്തിയ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.തൃശ്ശൂര്‍ വാടാനം പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തരകന്‍ എന്ന ബസ്സിലാണ് കാര്‍ ഇടിച്ചുകയറിയത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. അശ്വിനി ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in