പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫിസിലെ പരസ്യവിഭാഗം സെക്ഷൻ ഓഫീസറായിരുന്ന രജീന്ദ്ര കുമാറിന്റേതാണ് മാതൃഭൂമി ദിനപത്രത്തിലെ ഏറെ ജനപ്രിയമായ 'എക്സിക്കുട്ടൻ' കാർട്ടൂൺ പംക്തി

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു. അന്താരാഷ്ട്ര പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.

കോഴിക്കോട് മാതൃഭൂമി ഹെഡ് ഓഫിസിലെ പരസ്യവിഭാഗം സെക്ഷൻ ഓഫീസറായ രജീന്ദ്ര കുമാറിന്റേതാണ് മാതൃഭൂമി ദിനപത്രത്തിലെ ഏറെ ജനപ്രിയമായ 'എക്സിക്കുട്ടൻ' എന്ന കാർട്ടൂൺ പംക്തി. ബ്രസീൽ, തുർക്കി, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർട്ടൂൺ മത്സരങ്ങളിൽ രജീന്ദ്രകുമാറിന് അവാർഡുകൾ ലഭിച്ചിരുന്നു. ഭാര്യ മിനി. മക്കൾ: മാളവിക, ഋഷിക.

logo
The Fourth
www.thefourthnews.in