ലക്ഷദ്വീപ് എം പിയുടെ കേസ്; രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും വിളിച്ചു വരുത്താന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം

ലക്ഷദ്വീപ് എം പിയുടെ കേസ്; രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും വിളിച്ചു വരുത്താന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം

കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം വേണമെന്ന മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കാന്‍ മാറ്റി

വധശ്രമക്കേസില്‍ പത്ത് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട കേസിന്റെ രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും വിളിച്ചു വരുത്താന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം. ശിക്ഷ വിധിച്ചത് തങ്ങള്‍ നല്‍കിയ കൗണ്ടര്‍ കേസ് പരിഗണിക്കാതെയെന്ന് അയോഗ്യനാക്കപ്പെട്ട എം പി മുഹമ്മദ് ഫൈസലടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയെ അറിയിച്ചു.

ലക്ഷദ്വീപ് എം പിയുടെ കേസ്; രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും വിളിച്ചു വരുത്താന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം
വധശ്രമ കേസ്: ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരൻ നൂറുൽ അമീനെ അധ്യാപക ജോലിയില്‍ നിന്ന് പുറത്താക്കി

സംഭവത്തെ തുടര്‍ന്ന് തങ്ങളും എതിര്‍ കേസ് നല്‍കിയിരുന്നു. അക്രമ സംഭവങ്ങളില്‍ കൗണ്ടര്‍ കേസുണ്ടെങ്കില്‍ അതുകൂടി പരിഗണിച്ച് വിധി പറയണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ വിചാരണക്കോടതി ഇത് പരിഗണിച്ചില്ലെന്നും വിധി സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ വാദമുന്നയിച്ചു. അപ്പീലില്‍ കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരം വേണമെന്ന മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച് വെള്ളിയാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.

ലക്ഷദ്വീപ് എം പിയുടെ കേസ്; രേഖകള്‍ കവരത്തി കോടതിയില്‍ നിന്നും വിളിച്ചു വരുത്താന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം
വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്

മുന്‍ കേന്ദ്രമന്ത്രി പി എം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് കുറ്റം. കൗണ്ടര്‍ കേസ് പരിഗണിക്കാതെയാണ് ശിക്ഷ വിധിച്ചതെന്ന കാര്യം വിചാരണ കോടതിയില്‍ ഉന്നയിക്കാതിരുന്നതെന്തെന്ന് വാദത്തിനിടെ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു. അത് പ്രോസിക്യൂഷന്റെ ചുമതലയാണെന്നായിരുന്നു വിശദീകരണം. അവിശ്വസനീയമായ കഥകള്‍ കെട്ടിച്ചമച്ചാണ് പ്രോസിക്യൂഷന്‍ കേസ് നടത്തിയതെന്നും പ്രതികള്‍ വാദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യരുതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിന്റെ വാദം.

logo
The Fourth
www.thefourthnews.in