സിമന്റിന് റെക്കോർഡ് വില വര്‍ധന: കൃത്രിമ ക്ഷാമത്തിനും സാധ്യത

സിമന്റിന് റെക്കോർഡ് വില വര്‍ധന: കൃത്രിമ ക്ഷാമത്തിനും സാധ്യത

ഒരു ചാക്ക് സിമന്റിന്റെ വില 500 രൂപയിലേക്കെത്തുമ്പോള്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലാണ്.

സിമന്‍റിന് റെക്കോർഡ് വില വര്‍ധന. ഒരു ചാക്ക് സിമന്റിന്റെ വില 500 രൂപയില്‍ എത്തുമ്പോള്‍ നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അനിയന്ത്രിതമായി തുടരുന്ന വിലവര്‍ധന നിര്‍മാണ മേഖലയെ ഒന്നടങ്കം ബാധിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 15 രൂപയാണ് സിമന്റിനു വർധിച്ചത്. ഇതോടെ വില 485- 495 എന്ന നിലയിലേയ്ക്കെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ 390 രൂപയായിരുന്നു ഒരുചാക്ക് സിമന്റിന്റെ വില. വലിയ വിതരണക്കാർ ഗോഡൗണുകള്‍ അടച്ചിട്ട് സ്‌റ്റോക്ക് എടുക്കാതിരുന്നാല്‍ കൃത്രിമ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുളളതായും വ്യാപാരികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 15 രൂപയാണ് സിമന്റിനു വർധിച്ചത്. ഇതോടെ വില 485- 495 എന്ന നിലയിലേക്കെത്തി. കഴിഞ്ഞ മാര്‍ച്ചില്‍ 390 രൂപയായിരുന്നു ഒരുചാക്ക് സിമന്റിന്റെ വില.

അസംസ്‌കൃത എണ്ണവില വർധനയും, കല്‍ക്കരി ക്ഷാമവും ഇല്ലാത്ത സാഹചര്യത്തിലും വില ഉയരുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സീസണുകളില്‍ സ്വാഭാവികമായി കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയരാറുണ്ടെങ്കിലും ഇത്ര വര്‍ധന ആദ്യമാണ്. വലിയ വിതരണക്കാർ സ്റ്റോക്കെടുക്കാതിരിക്കുക എന്നതാണ് ഒരേയൊരു മാര്‍ഗം. ഇപ്പോള്‍ തന്നെ ഡീലര്‍മാര്‍ സ്‌റ്റോക്കെടുക്കുന്നത് കുറച്ചിട്ടുണ്ട്. വൈകാതെ അത് നിര്‍ത്തിവയ്ക്കുമെന്നും അത് നിര്‍മാണ മേഖലയില്‍ സ്തംഭനം ഉണ്ടാക്കുമെന്നും തിരുവനന്തപുരത്തെ സിമന്റ് വ്യാപാരിയായ ബിജു 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

സീസണുകളില്‍ സ്വാഭാവികമായി കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയരാറുണ്ടെങ്കിലും ഇത്ര വര്‍ധന ആദ്യമാണ്. വലിയ വിതരണക്കാർ സ്റ്റോക്കെടുക്കാതിരിക്കുക എന്നതാണ് ഒരേയൊരു മാര്‍ഗം. ഇപ്പോള്‍ തന്നെ ഡീലര്‍മാര്‍ സ്‌റ്റോക്കെടുക്കുന്നത് കുറച്ചിട്ടുണ്ട്.

ഒരു വീട് സ്വപ്‌നം കാണുന്ന ഏതൊരു മലയാളിയുടെയും നടുവൊടിക്കുന്ന വര്‍ധനയാണിത്. അടിയ്ക്കടി ഉയരുന്ന വില, നിര്‍മാണം നിര്‍ത്തിവയ്ക്കാനും ഉപേക്ഷിക്കാനും സാധാരണക്കാരെ പ്രേരിപ്പിക്കും. സംസ്ഥാനത്തിന് ഒരു മാസം പത്തുലക്ഷം ടണ്‍ സിമന്റാണ് ആവശ്യമുള്ളത്. ഇതില്‍ ആറ് ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുളള മലബാര്‍ സിമന്റ്‌സ് ഉത്പാദിപ്പിക്കുന്നത്. സിമന്റിന് ക്ഷാമവും വിലക്കയറ്റവും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഉത്പാദനം കൂട്ടുകയാണെങ്കില്‍ വിലക്കയറ്റം കുറച്ചെങ്കിലും പിടിച്ചു നിർത്താനാകും.

സംസ്ഥാനത്തിന് ഒരു മാസം പത്തുലക്ഷം ടണ്‍ സിമന്റാണ് ആവശ്യമുള്ളത്. ഇതില്‍ ആറ് ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുളള മലബാര്‍ സിമന്റ്‌സ് ഉത്പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉത്പാദനം കൂട്ടുകയാണെങ്കില്‍ വിലക്കയറ്റം കുറച്ചെങ്കിലും പിടിച്ചു നിർത്താനാകും.

ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കും ?

സിമന്റിന്റെ വില വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. ലാഭം ഉണ്ടാകില്ലെന്ന് മാത്രമല്ല, കച്ചവടം നഷ്ടത്തിലാകുകയും ചെയ്യും. വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിക്കുന്നത്.

തിങ്കളാഴ്ചയോടെ സിമന്റ് വ്യാപാരികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മാണ മേഖല.

logo
The Fourth
www.thefourthnews.in