ഒടുവിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി; യുഎസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും

ഒടുവിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി; യുഎസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും

അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഈ മാസം മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മുടങ്ങിയിരുന്നു

യുഎഇ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചെങ്കിലും മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും ക്യൂബ, യു എസ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി. ജൂണ്‍ എട്ട് മുതല്‍ 18വരെ നീണ്ടു നില്‍ക്കുന്ന യാത്രയ്ക്കാണ് അനുമതി നല്‍കിയത്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പോകുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും നോര്‍ക്ക ഉദ്യോഗസ്ഥരും പങ്കെടുക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം എന്നിവരും അമേരിക്ക സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും.12ാം തീയതി ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

ഒടുവിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി; യുഎസ്, ക്യൂബ സന്ദർശനത്തിന് മുഖ്യമന്ത്രിയും സംഘവും
പട്ടിണിയിൽ നട്ടം തിരിഞ്ഞ് ക്യൂബ; പഠിക്കാൻ  മുഖ്യനും സംഘവും ഹവാനയിലേക്ക് 

ക്യൂബാ യാത്രയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഘത്തിനൊപ്പം ചേരും. അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഈ മാസം മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം മുടങ്ങിയിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിന്മേലാണ് കേന്ദ്രം യാത്രാനുമതി നല്‍കാതിരുന്നത്.

logo
The Fourth
www.thefourthnews.in