വീയപുരം തന്നെ ജലരാജാവ്; ചാമ്പ്യൻസ് ബോട്ട് ലീഗ് കൈനകരി ജലോത്സവത്തില്‍ കരുത്തുതെളിയിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
അജയ് മധു

വീയപുരം തന്നെ ജലരാജാവ്; ചാമ്പ്യൻസ് ബോട്ട് ലീഗ് കൈനകരി ജലോത്സവത്തില്‍ കരുത്തുതെളിയിച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

സ്വന്തം തട്ടകത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം രണ്ടാമത്

പുളിങ്കുന്നിലെ വിജയത്തിന് പിന്നാലെ സ്വന്തം തട്ടകത്തില്‍ ജല കിരീടം ചൂടാമെന്ന യുബിസി കൈനകരിയുടെ സ്വപ്‌നത്തിന് വീയപുരത്തിന്റെ മറുപടി. കൈനകരിയിലെ നെട്ടായത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാവായി. യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടനാണ് രണ്ടാമത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആറാം മത്സരത്തില്‍ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തിനാണ് ആലപ്പുഴ സാക്ഷിയായത്. വീയപുരവും നടുഭാഗവും ഒന്നും രണ്ടും സ്ഥാനം നേടിയപ്പോള്‍ കേരളാ പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലാണ് മൂന്നാമത്.

ajaymadhu

ആലപ്പുഴയിലെ കരുവാറ്റയിലാണ് ഏഴാം ലീഗ് മത്സരം. ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ തുഴയെറിയുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പള്ളാത്തുരുത്തിയുടെ വീയപുരം തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നടുഭാഗമാണ് തൊട്ട് പിന്നില്‍. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടെ സിബിഎല്ലിന് കൊടിയിറങ്ങും.

logo
The Fourth
www.thefourthnews.in