നടുഭാഗം
നടുഭാഗംഫോട്ടോ- അജയ് മധു

കരുവാറ്റയില്‍ നടുഭാഗം; വീയപുരം രണ്ടാമത്

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ എട്ടാം മത്സരത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ജലരാജാവ്

ആലപ്പുഴ കരുവാറ്റയിലെ നെട്ടായത്തില്‍ കണക്ക് തീര്‍ത്ത് നടുഭാഗം. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ എട്ടാം മത്സരത്തില്‍ യുബിസി കൈനകരിയുടെ നടുഭാഗം ചുണ്ടന്‍ ജലരാജാവായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് രണ്ടാമത്.

നടുഭാഗം ചുണ്ടനും, വീയപുരവും, മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലുമാണ് ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ തുഴയെറിഞ്ഞത്. കേരളാ പോലീസ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍ മത്സരത്തില്‍ മൂന്നാമതായും ഫിനിഷ് ചെയ്തു.

അടുത്ത രണ്ടാഴ്ച ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ക്ക് വിശ്രമമാണ്. നവംബര്‍ 18 ന് കായംകുളത്താണ് ഇനിയുള്ള മത്സരം. ഡിസംബര്‍ 9 ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫിയോടെ സിബിഎല്ലിന് കൊടിയിറങ്ങും.

logo
The Fourth
www.thefourthnews.in