മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കളാവുന്നു
മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കളാവുന്നുajaymadhu

കുതിപ്പ് തുടര്‍ന്ന് കാട്ടില്‍ തെക്കേതില്‍; താഴത്തങ്ങാടി ജലോത്സവത്തിലും കിരീടം

ഇത് ആറാം തവണയാണ് കാട്ടില്‍ തെക്കേതില്‍ ഓളപ്പരപ്പില്‍ ജേതാക്കളാവുന്നത്

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ കോട്ടയം താഴത്തങ്ങാടി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാക്കളായി. ആവേശം നിറഞ്ഞ മത്സരത്തില്‍ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം. ഇതുവരെ നടന്ന എട്ട് മത്സരങ്ങളില്‍ ഇത് ആറാം തവണയാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളാവുന്നത്.

രാജീവ് ഗാന്ധി ട്രോഫിയിലും, കൈനകരി ജലോത്സവത്തിലും, കോട്ടപ്പുറം ജലോത്സവത്തിലും, നെഹ്റു ട്രോഫിയുലുമെല്ലാം കാട്ടില്‍ തെക്കേതില്‍ തന്നെയായിരുന്നു ജേതാക്കള്‍. ചാമ്പ്യന്‍സ് സ്‌പോര്‍ട്‌സ് ലീഗിന്റെ രണ്ടാം സീസണില്‍, പുളിങ്കുന്ന് ജലോത്സവത്തില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടില്‍ തെക്കേതില്‍, വീയപുരം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്നിലാക്കിയാണ് വിജയികളായത്.

ajaymadhu

കോട്ടപ്പുറം ജലോത്സവത്തിലും കിരീടമണിഞ്ഞത് മഹാദേവികാട് കാട്ടില്‍ തെക്കേതിലാണ്. ചമ്പക്കുളം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് കാട്ടില്‍ തെക്കേതില്‍ ലീഗിലെ നാലാം കിരീടം സ്വന്തമാക്കിയത്.

ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മറൈൻ ഡ്രൈവ് ജലോത്സവത്തില്‍ പായിപ്പാട് ചുണ്ടനെയും ആയാപറമ്പ് പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടിൽ തെക്കേതിൽ ലീഗിലെ കിരീടം സ്വന്തമാക്കിയത്. ആദ്യ മത്സരമായ നെഹ്റു ട്രോഫിയില്‍ മറ്റ് മത്സരാര്‍ത്ഥികളെ പിന്നിലാക്കി 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്. സിബിഎല്ലിലെ അടുത്ത മത്സരം ചെങ്ങന്നൂര്‍ പാണ്ടനാട് അടുത്ത ശനിയാഴ്ച നടക്കും.

കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) 2019ലാണ് ഐപിഎല്‍ മാതൃകയില്‍ തുടങ്ങിയത്. കോവിഡും മറ്റ് തടസ്സങ്ങളും ഉണ്ടായതോടെ സിബിഎല്‍ തുടരാന്‍ സാധിച്ചിരുന്നില്ല. കേരള ടൂറിസത്തിന് ഒരു മുതല്‍ക്കൂട്ടായതുകൊണ്ടാണ് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സിബിഎല്‍ സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in