നടുഭാഗത്തിന് ഹാട്രിക്; പുളിങ്കുന്നില്‍ കരുത്ത് തെളിയിച്ച് യുബിസി കൈനകരി
ajaymadhu

നടുഭാഗത്തിന് ഹാട്രിക്; പുളിങ്കുന്നില്‍ കരുത്ത് തെളിയിച്ച് യുബിസി കൈനകരി

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ് രണ്ടാമത്

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം മത്സരത്തില്‍ നടുഭാഗം ചുണ്ടന്‍ ജലരാജാവ്. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനെ പിന്നിലാക്കിയാണ് നടുഭാഗം ജയിച്ചു കയറിയത്. സിബിഎല്ലില്‍ നടുഭാഗം നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണ് പുളിങ്കുന്നിലേത്.

നടുഭാഗം ചുണ്ടന്‍
നടുഭാഗം ചുണ്ടന്‍ajaymadhu

എന്‍സിഡിസി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനാണ് ഫൈനലില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത്. ആലപ്പുഴയുടെ ജലോത്സവ വീര്യം വിളിച്ചോതുന്നതായിരുന്നു പുളിങ്കുന്നിലെ മത്സരങ്ങള്‍. നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ആവേശം ഒട്ടും ചോരാതെ ചുണ്ടന്‍മാര്‍ നെട്ടായത്തില്‍ കുതിച്ചു.

ഒക്ടോബര്‍ 21 ന് ആലപ്പുഴയിലെ കൈനകരിയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആറാം മത്സരം. ഡിസംബര്‍ 9ന് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലമേളയോടെ ആ വര്‍ഷത്തെ സിബിഎല്‍ മത്സരങ്ങള്‍ക്ക് കൊടിയിറങ്ങും.

logo
The Fourth
www.thefourthnews.in