ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാർത്ത; ഓൺലൈൻ ചാനലിനെതിരെ  മാനനഷ്ടക്കേസ്‌

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാർത്ത; ഓൺലൈൻ ചാനലിനെതിരെ മാനനഷ്ടക്കേസ്‌

ചാണ്ടി ഉമ്മൻ മറുനാടന്‍ മലയാളിക്കും മാനേജ്‌മെന്റിനും മാനനഷ്ടക്കേസില്‍ വക്കീല്‍ നോട്ടീസ് അയച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ഓണ്‍ലൈന്‍ മാധ്യമമായ മറുനാടി മലയാളിക്കെതിരെ നിയമനടപടി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് മറുനാടന്‍ മലയാളിക്കും മാനേജ്‌മെന്റിനും മാനനഷ്ടകേസില്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

ഇതിന് പുറമേ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, മാനേജിങ് എഡിറ്റര്‍ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ എം റിജു എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കുടുംബത്തിനെതിരെ വ്യാജരേഖകളും വാര്‍ത്തകളും പടച്ചുണ്ടാക്കിയെന്നാണ് മകന്‍ ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മകനും ഭാര്യയും മകളും അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചെന്ന രീതിയിലുള്ള വാര്‍ത്തകളാണ് മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. നടനും സംവിധായകനും നിര്‍മാതാവുമായ പൃഥിരാജിനെതിരെ വാര്‍ത്ത നല്‍കിയതിന് കഴിഞ്ഞ ദിവസമാണ് മറുനാടന്‍ മലയാളിക്കെതിരെ നടന്‍ മാനനഷ്ടകേസ് കൊടുത്തത്.

logo
The Fourth
www.thefourthnews.in