താൻ ആരാകണമെന്നത് നേതാക്കൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

താൻ ആരാകണമെന്നത് നേതാക്കൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ

ഒരുപാട് പേരോട് നന്ദി പറയാനുണ്ടെന്നും പ്രതികരണം. കേരള, തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർക്ക് ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു

താൻ ആരാകണം എന്നതൊക്കെ നേതാക്കൾ തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മൻ. തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാൻ ഇല്ല. അപ്പയ്ക്ക് യാത്രയയപ്പല്ല നല്‍കിയത്, കുടിയിരുത്തലാണ്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. കേരള, തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർക്ക് ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു.

സംസ്കാരചടങ്ങിന് ഔദ്യോഗിക ബഹുമതി ഒഴിവാക്കുന്നതിനെ കുറിച്ച് തന്നോട് പിതാവ് ഒന്നും പറഞ്ഞിരുന്നില്ല. അമ്മയോടും സഹോദരിയോടും അങ്ങനെ പറഞ്ഞതായി അവർ പറഞ്ഞെന്നും അതിനാലാണ് സഹകരിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in