തലസ്ഥാനത്ത് ആരാധനാലയങ്ങൾ സന്ദർശിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളി ഹൗസിലും പ്രാർത്ഥന

തലസ്ഥാനത്ത് ആരാധനാലയങ്ങൾ സന്ദർശിച്ച് ചാണ്ടി ഉമ്മൻ; പുതുപ്പള്ളി ഹൗസിലും പ്രാർത്ഥന

സ്പീക്കറെ ഔദ്യോഗിക വസതിയിലെത്തി സന്ദർശിച്ചു
Published on

തലസ്ഥാനത്ത് ആരാധനാലയങ്ങൾ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. രാവിലെ പുതുപ്പള്ളി ഹൗസിലെ പ്രാർത്ഥനയ്ക്ക് ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രം, ആറ്റുകാൽ ദേവി ക്ഷേത്രം, സെൻ്റ് ജോർജ് സിറിയൻ കത്രീഡൽ, പാളയം ജുമാ മസ്ജിദ് എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ചു. ശേഷം ഔദ്യോഗിക വസതിയിലെത്തി സ്പീക്കർ എ എൻ ഷംസീറിനെ കണ്ടു. പുതുപ്പള്ളിയിൽ വികസനം ഉറപ്പാക്കുന്നതിന് തന്റെ പ്രേരക ശക്തി ഉമ്മൻ ചാണ്ടിയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളി ഹൗസില്‍ അമ്മ മറിയാമ്മ ഉമ്മനൊപ്പം പ്രാർത്ഥിക്കുന്നു

Photo: Ajay Madhu

ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിന് മുന്നിൽവച്ച് ചാണ്ടി ഉമ്മന് പേന കൈമാറി മറിയാമ്മ ഉമ്മൻ

Photo: Ajay Madhu

പഴവങ്ങാടി ക്ഷേത്രത്തിൽ ദർശനത്തിനെത്തി ചാണ്ടി ഉമ്മൻ

Photo: Ajay Madhu

ആറ്റുകാൽ ക്ഷേത്ര ദർശനത്തിനിടെ ചാണ്ടി ഉമ്മൻ

Photo: Ajay Madhu

പാളയം ജുമാമസ്ജിദ് സന്ദർശിച്ചപ്പോൾ

Photo: Ajay Madhu

സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്രീഡലിൽ പ്രാർത്ഥനയിൽ

Photo: Ajay Madhu

നിയമസഭയിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ ചാണ്ടി ഉമ്മനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നർമ്മം പങ്കിടുന്നു. എംഎൽഎമാരായ എം വിൻസെന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിസി വിഷ്ണുനാഥ്‌, എൻ ഷംസുദ്ദീൻ തുടങ്ങിയവർ സമീപം

logo
The Fourth
www.thefourthnews.in