പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ അരലക്ഷം ഭൂരിപക്ഷം നേടും : ചെറിയാൻ ഫിലിപ്പ്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ അരലക്ഷം ഭൂരിപക്ഷം നേടും : ചെറിയാൻ ഫിലിപ്പ്

ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉണ്ടായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അരലക്ഷം ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യ ശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ അരലക്ഷം ഭൂരിപക്ഷം നേടും : ചെറിയാൻ ഫിലിപ്പ്
പുതുപ്പള്ളി: സർവേ ഫലം തള്ളി എം വി ഗോവിന്ദന്‍; വെറും രചനയെന്ന് പരിഹാസം, ജെയ്ക് ജയിക്കുമെന്നും അവകാശവാദം

നേരത്തെ ചാണ്ടി ഉമ്മൻ അരലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ദ ഫോർത്ത് എഡ്യുപ്രസ് സർവേയും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചിച്ചത്.

പുതുപ്പള്ളിയിൽ സർക്കാരിനെതിരെയുള്ള ജനവികാരമാകും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും ചാണ്ടി ഉമ്മനെ കാത്തിരിക്കുന്നത് പുതുപ്പള്ളി മണ്ഡലത്തിലെ സര്‍വകാല റെക്കോഡ് ഭൂരിപക്ഷമാണെന്നും ആണ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാൽ പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് മികച്ച വിജയം നേടുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അവകാശവാദം.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ അരലക്ഷം ഭൂരിപക്ഷം നേടും : ചെറിയാൻ ഫിലിപ്പ്
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍, ഭൂരിപക്ഷം 60,000 കടക്കും; ദ ഫോര്‍ത്ത് എഡ്യുപ്രസ് സര്‍വെ

പുതുപ്പള്ളിയിൽ 80 ശതമാനം പോളിങ് നടന്നാല്‍ ചാണ്ടി ഉമ്മൻ 72.85 ശതമാനം വോട്ട് നേടുമെന്നാണ് ദ ഫോർത്തിന് എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിലെ പ്രവചനം. ആകെ 1,75,605 വോട്ടർമാരാണ് പുതുപ്പള്ളിയിൽ ഉള്ളത്. അങ്ങനെയെങ്കിൽ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾ ചാണ്ടി ഉമ്മൻ ആകെ നേടും. 60,000ത്തിലെറെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. ജെയ്ക്ക് സി തോമസിന് 40,327 (22.92 ശതമാനം) വോട്ടുകള്‍ ലഭിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അയ്യായിരത്തിൽ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിക്കുകയെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

പോളിങ് ശതമാനം 70 ശതമാനം ആയാലും ചാണ്ടി ഉമ്മൻ 60,000ത്തിന് മുകളിൽ ഭൂരിപക്ഷം നേടും. പോളിങ് ശതമാനം 60 ആയി ചുരുങ്ങിയാൽ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 50,000 ത്തിന് മുകളിൽ ആയിരിക്കുമെന്നും സർവെ വ്യക്തമാക്കുന്നു.

പുതുപ്പള്ളിയിൽ ഉമ്മന്‍ചാണ്ടിയുടെ മരണമുണ്ടാക്കിയ വികാരത്തെ മറികടക്കാന്‍ വികസന പ്രശ്‌നങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തിയത്. എന്നാൽ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട വൈകാരികത മറികടക്കാന്‍ അതുകൊണ്ടൊന്നും ആയില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in