'ഒരു ജീവനക്കാരന്‍ അഴിമതി നടത്തുന്നത് ഒപ്പമുള്ളവര്‍ അറിയാതെ പോകുന്നതെങ്ങനെ?': മുഖ്യമന്ത്രി

'ഒരു ജീവനക്കാരന്‍ അഴിമതി നടത്തുന്നത് ഒപ്പമുള്ളവര്‍ അറിയാതെ പോകുന്നതെങ്ങനെ?': മുഖ്യമന്ത്രി

എല്ലാ ജീവനക്കാരും അഴിമതിക്കാരല്ല, എന്നാല്‍ അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവരുമുണ്ടെന്ന് മുഖ്യമന്ത്രി

സർക്കാർ സേവനത്തിൽ ഉള്ളവരെല്ലാം അഴിമതിക്കാരല്ലെന്നും എന്നാൽ ചില വ്യക്തികൾ അഴിമതിയിൽ പിഎച്ച്ഡി എടുത്തവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ''ചിലർ അഴിമതിയുടെ രുചി അറിഞ്ഞവരാണ്. അങ്ങനെയുള്ള വിഭാഗം തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ കാലവും അവർക്ക് രക്ഷപ്പെട്ട് നടക്കാൻ സാധിക്കില്ല. അത്തരം ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. അഴിമതിയോട് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അതല്ല സംസ്ഥാനത്തിന്റെ ഭരണ സംസ്കാരം" - മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളെ പറ്റി അഴിമതി പരാതികള്‍ വ്യാപകമാണ്. ഒരാൾ അഴിമതി നടത്തുന്നത് ഒപ്പമുള്ള മറ്റ് ജീവനക്കാർ എങ്ങനെയാണ് അറിയാതെ പോകുന്നത്? ചിലർ സാങ്കേതികമായി കൈക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം, എന്നാൽ ഇന്നത്തെ കാലത്ത് ഒന്നും രഹസ്യമല്ല. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുത്'' -മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിക്കാരെ ഒരു രീതിയിലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് ജീവനക്കാര്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

logo
The Fourth
www.thefourthnews.in