പിണറായി വിജയന്‍-അടൂര്‍ ഗോപാലകൃഷ്ണന്‍
പിണറായി വിജയന്‍-അടൂര്‍ ഗോപാലകൃഷ്ണന്‍

ലോകത്ത് മലയാള സിനിമയുടെ മുഖമായി അടൂര്‍ മാറി; അടൂരിനെ പുകഴ്ത്തി മുഖ്യമന്ത്രി

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന് ദേശാഭിമാനി പുരസ്‌കാരം

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കെ അടൂര്‍ ഗോപാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ യശസ് ലോകമെമ്പാടും എത്തിച്ച കലാകാരനാണ് അടൂരെന്നും ഒഴുക്കിനെതിരെ നീന്തി നവഭാവുകത്വം പണിതവരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് അടൂരിന് മുഖ്യമന്ത്രിയുടെ പ്രശംസ. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

പുത്തന്‍ സിനിമാ സങ്കല്‍പത്തിന് നിലനില്‍പ്പുണ്ടാക്കുകയാണ് അടൂര്‍ ചെയ്തതെന്നും ലോകത്ത് മലയാള സിനിമയുടെ മുഖമായി അടൂര്‍ മാറിയെന്നും മുഖ്യമന്ത്രി

ജാതി വിവേചനത്തിനെതിരെ കെ ആര്‍ നാരായണണ്‍ ഇസ്റ്റിറ്റ്യൂട്ടില്‍ തുടങ്ങിയ സമരം കത്തി നില്‍ക്കുമ്പോഴാണ് ആരോപണ വിധേയനായ അടൂരിന് മുഖ്യമന്ത്രിയുടെ പ്രശംസ. ദേശാഭിമാനി വേദിയില്‍ അടൂരിന്റെ സിനിമകളെയും ജീവിതത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മലയാള സിനിമ 'സ്വയംവര'ത്തിന് മുന്‍പും ശേഷവും എന്നാണ് വിലയിരുത്തുന്നത്. അടൂരിന്റെ ചലച്ചിത്ര ജീവിതം മലയാള സിനിമയുടെ ചരിത്രമാണ്. ദൃശ്യഭാഷയാണ് സിനിമയെന്ന് അരക്കിട്ടുറപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പുത്തന്‍ സിനിമാ സങ്കല്‍പത്തിന് നിലനില്‍പ്പുണ്ടാക്കുകയാണ് അടൂര്‍ ചെയ്തതെന്നും ലോകത്ത് മലയാള സിനിമയുടെ മുഖമായി അടൂര്‍ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ നന്ദി പ്രസംഗത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലമാണ് ഇതെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. ദേശാഭിമാനിയുടെ എണ്‍പതാം വാര്‍ഷികാഘോഷം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

logo
The Fourth
www.thefourthnews.in