രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ

രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ

സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ വിഷയമായതിനാലാണ് മുഖ്യമന്ത്രിയ്ക്ക് പകരം മന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം

ആര്‍എംപി നേതാവ് കെ കെ രമയ്ക്ക് സഭയില്‍ മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന ഉപക്ഷേപത്തിനാണ് മുഖ്യമന്ത്രി മറുപടി പറയാതിരുന്നത്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ വിഷയമായതിനാലാണ് മുഖ്യമന്ത്രിയ്ക്കു പകരം മന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കെ കെ രമ പറഞ്ഞു. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് രമ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. അക്രമികളില്‍ പലരും സിപിഎം ബന്ധമുള്ളവരാണ്. ഇവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.

ഇരയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുകയും വേട്ടകാരനൊപ്പം ഓടുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭ മന്ദിരത്തില്‍ മുഖ്യമന്ത്രിയയുണ്ടായിരുന്നു. എന്നാല്‍ രമയുടെ ഉപക്ഷേപത്തിന് മറുപടി പറയാന്‍ അദ്ദേഹം സഭാതലത്തില്‍ എത്തിയില്ല. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ അസാന്നിധ്യമെന്ന് രമ കുറ്റപ്പെടുത്തി.

രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ
വിവാഹമോചനം നേടിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശത്തിന് അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി

പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ സംരക്ഷിക്കപ്പെടുന്നു. അരൂരില്‍ ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റുണ്ടാവാത്തത് പ്രതികള്‍ സിപിഎമ്മുകാരായതിനാലാണ് (ഇവര്‍ പിന്നീട് അറസ്റ്റിലായി). കുസാറ്റില്‍ സിൻഡിക്കേറ്റ് അംഗം പി ജെ ബേബിയാണ് അതിക്രമം കാണിച്ചത്. പാര്‍ട്ടിക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കി. പ്രതിയെ സര്‍ക്കാരും സിപിഎമ്മും സംരക്ഷിക്കുന്നുവെന്നും രമ കുറ്റപ്പെടുത്തി.

കാലടിയില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചിട്ടും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. കെ സി എ കോച്ച് വനിത ക്രിക്കറ്റ് താരങ്ങളെ പീഡിപ്പിച്ചിട്ടും കേസ് പുറത്ത് തീര്‍പ്പാക്കുന്ന അവസ്ഥയാണുണ്ടായത്. പ്രതികള്‍ക്കു സിപിഎമ്മിലുള്ള സ്വാധീനമാണ് ഇതിന് കാരണം.

രമയ്ക്ക് മുഖം കൊടുക്കാതെ ഇന്നും മുഖ്യമന്ത്രി; വേട്ടക്കാര്‍ക്കൊപ്പം കിതയ്ക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേതെന്ന് രമ
സമ്മതം റദ്ദാക്കിയിട്ടും സിബിഐ കേസെടുക്കുന്നു; ബംഗാളിന്റെ ഹർജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് പുറത്തുപോയി. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നാലു വര്‍ഷമായി പുറത്തുവിടാത്ത സര്‍ക്കാരാണിത്. ഒരു കാലത്ത് എസ്എഫ്ഐയായിരുന്നു താന്‍, അത് ഇനിയും പറയും. എന്നാല്‍ ഇപ്പോഴത്തെ എസ്എഫ്ഐയിലെ പെണ്‍കുട്ടികള്‍ക്ക് നാളെ അഭിമാനത്തോടെ അത് പറയാന്‍ കഴിയുമോയെന്നും രമ ചോദിച്ചു.

ഇതാദ്യമല്ല, രമയുടെ ചോദ്യത്തിന് മറുപടി പറയുന്നതില്‍നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നത്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ക്ക് ശിക്ഷാ ഇളവ് സംബന്ധിച്ച് പ്രശ്നം സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി മറുപടി പറയാന്‍ എത്തിയില്ല. അന്ന് എം ബി രാജേഷാണ് മുഖ്യമന്ത്രിക്കു പകരം മറുപടി പറഞ്ഞത്.

logo
The Fourth
www.thefourthnews.in