മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച 
മേൽശാന്തിയെ പിരിച്ച് വിടണം: ശിവഗിരി മഠം

മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച മേൽശാന്തിയെ പിരിച്ച് വിടണം: ശിവഗിരി മഠം

അയിത്താചാരം നടത്തുകയും രാജ്യത്തിന് അപമാനം ഉണ്ടാക്കുകയും ചെയ്ത മേൽശാന്തിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം

ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ അപമാനിച്ച പയ്യന്നൂർ ക്ഷേത്രത്തിലെ മേൽശാന്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവഗിരിമഠം. മേൽശാന്തിയെ വൈദികവൃത്തിയിൽ നിന്ന് പിരിച്ച് വിടണമെന്ന് ശിവഗിരി ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.

അദ്ദേഹം മോശം അനുഭവം നേരിട്ട അന്ന് തന്നെ ആ വിവരം പുറത്ത് വിടുകയും, കേരളീയ സമൂഹം പ്രതിഷേധം രേഖപ്പെടുത്തുകയും യ്യേണ്ടതായിരുന്നുവെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. അയിത്താചാരം നടത്തുകയും രാജ്യത്തിന് അപമാനം ഉണ്ടാക്കുകയും ചെയ്ത മേൽശാന്തിയെ വൈദിക വൃത്തിയിൽ നിന്ന് പുറത്താക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ശ്രീനാരായണ മഹാസമാധി ആചരണങ്ങളുടെ ഉദ്‌ഘാടന വേദിയിൽ പറഞ്ഞു.

മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച 
മേൽശാന്തിയെ പിരിച്ച് വിടണം: ശിവഗിരി മഠം
'അവര്‍ വിളക്ക് നിലത്ത് വച്ചു'; ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

മന്ത്രിക്കു സംഭവിച്ചത് ചെറിയ കാര്യമല്ലെന്നും അതൊരു ബോധത്തിന്റെ പ്രശ്നമാണെന്നും ഉദ്‌ഘാടകനായ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഇത് സാമൂഹിക മുന്നേറ്റത്തിന്റെ കാര്യമാണ് അത് പുതിയ തലമുറ പഠിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in